രണ്ടാംഘട്ട ഭൂമി ഒഴിപ്പിക്കല്‍: വിഎസ്‌ മൂന്നാറിലേക്ക്‌
ഇടുക്കി: രണ്ടാം ഘട്ട ഭൂമി ഒഴിപ്പിയ്ക്കല് നടപടികള് ആസൂത്രണം ചെയ്യുന്നതിനും നിലവിലുള്ള ദൗത്യ സംഘത്തിന്റെ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ചൊവ്വാഴ്ച മൂന്നാറിലെത്തും.
ഉച്ചയ്ക്ക് മൂന്നാറിലെത്തുന്ന വിഎസ് ആദ്യം ദൗത്യസംഘത്തിന്റെ അവലോകന യോഗത്തില് പങ്കെടുക്കും. ചിന്നക്കനാല്, പോതമേട്, ലക്ഷ്മി തുടങ്ങിയ പ്രദേശങ്ങള് വിഎസ് സന്ദര്ശിച്ചേക്കുമെന്ന് സൂചനകളുണ്ട്.
മൂന്നാറില് ടാറ്റ കൈയേറ്റം നടത്തിയെന്ന് ഇടുക്കി ജില്ലാ കലക്ടറുടെ റിപ്പോര്ട്ടിലുള്ള ചൊക്കനാട് എസ്റ്റേറ്റ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് തിരിച്ചു പിടിയ്ക്കുമെന്ന് റിപ്പോര്ട്ടുകളുണ്ട്.
മുഖ്യമന്ത്രിയുടെ നടപടികള്ക്കെതിരെ ശക്തമായി രംഗത്തെത്തിയ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്പ്പുകളെ അവഗണിച്ചാണ് വിഎസ് വീണ്ടും മൂന്നാറിലെത്തുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications