പന്തയം വച്ച്‌ ചില്ലി സോസ്‌ കഴിച്ച പാചകക്കാരന്‍ മരിച്ചു
ലണ്ടന്: കാമുകിയുടെ സഹോദരനുമായി പന്തയം വച്ച് ഒരു പ്ലേറ്റ് ചില്ലി സോസ് കഴിച്ച യുവ പാചകക്കാരന് മരിച്ചു. വളരെ എരുവുള്ള മുളകുകൊണ്ടുണ്ടാക്കിയ ഒരു പ്ലേറ്റ് സോസ് കഴിച്ചു കാണിയ്ക്കാമെന്ന് ആന്ഡ്രൂ ലീ എന്ന മുപ്പത്തിമൂന്നുകാരനാണ് കാമുകി സാമന്തയുടെ 29കാരനായ സഹോദരന് മൈക്കിളിനോട് പന്തയം വച്ചത്.
പന്തയത്തില് ലീ വിജയിക്കുകയും ചെയ്തു. എന്നാല് രാത്രി ഉറങ്ങാന് നേരത്ത് ദേഹമാസകലം ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതായി ലീ പരാതിപറഞ്ഞിരുന്നുവത്രേ.രാവിലെ സാമന്ത ഉണര്ന്നുനോക്കിയപ്പോള് തൊട്ടടുത്ത് ലീ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
സംഭവം കണ്ട് ഉടന്തന്നെ ഡോക്ടര്മാരെ വിളിച്ചുവെങ്കിലും ലീ അപ്പോഴേയ്ക്കും മരിച്ചിരുന്നു. രാത്രി ഉറങ്ങാന് കിടന്നപ്പോഴെല്ലാം ലീയ്ക്ക് അസഹനീയമായ ചൊറിച്ചിലുണ്ടായിരുന്നുവെന്നും പുറം ചൊറിയാന് താന് സഹായിച്ചിരുന്നുവെന്നും സാമന്ത പറയുന്നു. പിന്നീട് ഉറക്കത്തിലെപ്പോഴോ ലീയ്ക്ക് ഹൃദയാഘാതം സംഭവിയ്ക്കുകയായിരുന്നുവെന്നാണ് ഡോക്ടര്മാര് പറയുന്നത്.
സോസ് ഉണ്ടാക്കിയ സമയത്ത് അത് കൈകൊണ്ട് തൊട്ട് രുചിച്ചുനോക്കിയപ്പോള്ത്തന്നെ നല്ല എരിവാണെന്ന് ലീ പറഞ്ഞിരുന്നുവെന്ന് സാമന്തയുടെ മാതാവും പറയുന്നു. ലീ പാചകം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. നല്ലൊരു പാചകക്കാരനാവുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
സാധാരണ അദ്ദേഹം തായ് വിഭവങ്ങളുണ്ടാക്കുമ്പോള് എരിവുള്ള ചില്ലി സോസ് ഉപയോഗിക്കാറുണ്ട്. എന്നാല് ഇത്രയും എരിവുള്ള സോസ് ഇതേവരെ ഉണ്ടാക്കിയിട്ടില്ല- സാമന്ത പറഞ്ഞു.
മുമ്പ് മുളക് അങ്ങനെ തന്നെ തിന്നുന്ന മത്സരങ്ങളില്വരെ ലീ പങ്കെടുത്തിരുന്നുവെന്നും അപ്പോഴൊന്നും അദ്ദേഹത്തിന് കുഴപ്പമുണ്ടായിരുന്നില്ലെന്നും ലീയുടെ സഹോദരി ക്ലയിര് പറയുന്നു












Click it and Unblock the Notifications