ലണ്ടന്‍ വനിതാ മന്ത്രി കാമുകിയെ വിവാഹം ചെയ്‌തു
ലണ്ടന്: ബ്രിട്ടനിലെ സ്വവര്ഗാനുരാഗിയായ വനിതാ മന്ത്രി കാമുകിയെ വിവാഹം ചെയ്തു. സ്വന്തം സമൂഹത്തിന്റെ അംഗീകാരത്തോടെ നിയമപരമായിത്തന്നെയാണ് വിവാഹം നടന്നത്.
ബ്രിട്ടനിലെ ട്രഷറി കാര്യമന്ത്രി ആഞ്ജെല ഇഗല് ആണ് ബ്രിട്ടീഷ് ടെലികോം എന്ജിനീയറായ മരിയ എക്സല്ലിനെ വിവാഹം ചെയ്തത്. തെക്കന് ലണ്ടനിലെ ഒരു രജിസ്റ്റാര് ഓഫീസില്വച്ച് ശനിയാഴ്ചയാണ് വിവാഹം നടന്നത്.
ബ്രിട്ടീഷ് പാര്ലമെന്റിലെ ഏക ലെസ്ബിയന് അംഗമാണ് ആഞ്ജെല. അമ്പതോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വെള്ള ജാക്കറ്റും കറുത്ത പാന്റ്സും ധരിച്ചെത്തിയ ആഞ്ജെല വധുവിനെ മുത്തമിട്ട് സ്വീകരിച്ചു.
ഈ അനുഭവം വളരെ മഹത്തരമാണ്. ഈ അവസരത്തില് എല്ലാവരും സന്തോഷിയ്ക്കുന്നു കാരണം അവര് രണ്ടുപേരും പരസ്പരം അത്രയും സ്നേഹിക്കുന്നു- വിവാഹവേളയില് മന്ത്രിയുടെ ഇരട്ട സഹോദരിയുടെ കമന്റ് ഇങ്ങനെയായിരുന്നു.
ബ്രിട്ടനില് 2005ഓടെതന്നെ സ്വവര്ഗ വിവാഹത്തിന് അംഗീകാരം നല്കിയിരുന്നു. മുതിര്ന്ന പ്രതിപക്ഷ എംപി അലന്ഡുന്കാന് ആണ് ഇത്തരത്തിലൊരു ബന്ധത്തിലേയ്ക്ക് നിയമപരമായി പ്രവേശിച്ച ആദ്യത്തെ പാര്ലമെന്റേറിയന്. 2008 ആദ്യമായിരുന്നു അദ്ദേഹത്തിന്റെ വിവാഹം നടന്നത്.












Click it and Unblock the Notifications