Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിഐസിഐക്ക് പ്രതിസന്ധിയില്ല ആര്ബിഐ

മുംബൈ: രാജ്യത്തെ രണ്ടാമത്തെ പ്രമുഖ ബാങ്കായ ഐസിഐസിഐ ബാങ്കിന്‌ പ്രതിസന്ധിയൊന്നുമില്ലെന്നും ബാങ്കിന്റെ ധനസ്ഥിതി മികച്ച നിലയിലാണെന്നും റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കി.

ബാങ്കിന്റെ മൂലധന നിലവാരത്തില്‍ ആശങ്ക വേണ്ടെന്നും നിക്ഷേപകരുടെ ആവശ്യങ്ങള്‍ പൂര്‍ത്തികരിയ്‌ക്കാന്‍ ബാങ്കിന്‌ ശേഷിയുണ്ടെന്നുമാണ് ആര്‍ബിഐ അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

ഐസിഐസിഐ ബാങ്ക്‌ പ്രതിസന്ധിയിലാണെന്ന്‌ അഭ്യൂഹങ്ങള്‍ പരന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിയ്‌ക്കാനെത്തിയ സാഹചര്യത്തിലാണ്‌ ആര്‍ബിഐ വിശദീകരണവുമായി രംഗത്തെത്തിയത്‌.

രാജ്യത്തെ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ആര്‍ബിഐ വിശദീകരണം നല്‌കുന്നത്‌ അപൂര്‍വമാണെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

ബാങ്കിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാസം ഐസിഐസിഐ ബാങ്കിന്റെ ഓഹരി വിലയില്‍ 20 ശതമാനം ഇടിവ്‌ നേരിട്ടിരുന്നു.

ബാങ്കിന്റെ ധനസ്ഥിതിയെക്കുറിച്ച്‌ പ്രചരിയ്‌ക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ബാങ്കിന്റെ സിഇഒയായ കെ.വി കാമത്ത്‌ വ്യക്തമാക്കി.

അഭ്യൂഹങ്ങള്‍ പരത്തി ബാങ്കിന്റെ ഓഹരി വില ഇടിയ്‌ക്കാനുള്ള നീക്കം ഗൂഢാലോചനയാണെന്നും ഇതിനെപ്പറ്റി സെബിയും സര്‍ക്കാരും അന്വേഷിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+