പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെക്കുറിച്ച്‌ പറയാന്‍ സമയമായില്ല: മന്‍മോഹന്‍
ദില്ലി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥി ആരായിരിക്കുമെന്നതിനെക്കുറിച്ച് പറയാന് സമയമായിട്ടില്ലെന്ന് പ്രധാനമന്ത്രി മന്മോഹന്സിങ്.
ഫ്രാന്സില് നിന്നും ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രക്കിടെ വിമാനത്തില് മാധ്യമപ്രവര്ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് സിങ് ഇക്കാര്യം പറഞ്ഞത്. പാര്ട്ടിയില് എനിയ്ക്കൊപ്പം നില്ക്കുന്നവരും എന്നേക്കാള് മികച്ചവരുമായ നേതാക്കളുണ്ട്. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥിയെക്കുറിച്ച് ഇപ്പോള് അഭിപ്രായം പറയുന്നത് ശരിയല്ല- പ്രധാനമന്ത്രി പറഞ്ഞു.
ഇതിന് മുമ്പ് എഐസിസി ജനറല് സെക്രട്ടറിയും യുവനേതാവുമായി രാഹുല് ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാകുന്നതിന് നൂറു ശതമാനവും അനുയോജ്യനാണെന്ന് കോണ്ഗ്രസ് വക്താവ് വീരപ്പമൊയ്ലി പറഞ്ഞിരുന്നു.
യാത്രക്കിടെ ആഗോള സാമ്പത്തിക മാന്ദ്യമുള്പ്പെടെയുള്ള പലകാര്യങ്ങളെക്കുറിച്ചും മന്മോഹന് മാധ്യമപ്രവര്ത്തകരുമായി സംസാരിച്ചു. ഇന്ത്യയെ ഈ മാന്ദ്യത്തില് നിന്നും രക്ഷിച്ചുനിര്ത്തുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്ക് മുന്തൂക്കം നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ശിവരാജ് പാട്ടീല് രാജിവയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിന് ഇത് ഒരു വ്യക്തിയെക്കുറിച്ചുള്ള പ്രശ്നമല്ലെന്നും തീവ്രവാദ പ്രവര്ത്തനത്തെ നേരിടാനുള്ള വഴികള് ശക്തിപ്പെടുത്തുകയെന്നതാണ് പ്രശ്നമെന്നുമായിരുന്നു മന്മോഹന്റെ മറുപടി.












Click it and Unblock the Notifications