Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനയാത്രാക്കേസ്‌: എയര്‍ഹോസ്‌റ്റസ്‌ മൊഴിമാറ്റി

ചെന്നൈ: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്‌(ജെ) നേതാവുമായ പിജെ ജോസഫിനെതിരായ വിമാനയാത്രാവിവാദക്കേസിലെ സാക്ഷിയായ എയര്‍ഹോസ്‌റ്റസ്‌ തസ്ലിം വാഴ്‌സി മൊഴിമാറ്റി.

വിമാനയാത്രക്കിടെ ജോസഫ്‌ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ലക്ഷ്‌മി ഗോപകുമാറിന്റെ പരാതി പൈലറ്റ്‌ ഷാജി മാധവനെ ധരിപ്പിച്ചിരുന്നുവെന്ന മൊഴിയാണ്‌ ചൊവ്വാഴ്‌ച വിസ്‌താരവേളയില്‍ ഇവര്‍ മാറ്റിപ്പറഞ്ഞത്‌‌.

നേരത്തേ എയര്‍പോര്‍ട്ട് പൊലീസിനായിരുന്നു ഇവര്‍ ഇങ്ങനെ മൊഴിനല്‍കിയത്‌. വിമാനം ടേക്‌ ഓഫ്‌ ചെയ്‌തശേഷമാണ്‌ ലക്ഷ്‌മി ഗോപകുമാര്‍ തന്നോടു പരാതി പറഞ്ഞതെന്നും ബോധിപ്പിച്ചു. രണ്ടരക്കൊല്ലം മുമ്പ്‌ നടന്ന സംഭവമായതിനാല്‍ ഓര്‍മ്മയില്ലെന്നായിരുന്നു പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി.

എന്നാല്‍ 17 എ സീറ്റില്‍ ഇരിക്കേണ്ട ജോസഫ്‌ 9 എ സീറ്റിലാണിരുന്നത്‌. ലക്ഷ്‌മിയുടെ പരാതിയെത്തുടര്‍ന്ന്‌ ജോസഫിനെ അവിടെനിന്നും മാറ്റിയിരുത്തിയെന്നകാര്യം ഇവര്‍ സമ്മതിച്ചു. തസ്ലിം പൊലീസിന്‌ നല്‍കിയ മൊഴിയും ഇപ്പോള്‍ കോടതിയില്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന്‌ ജോസഫിന്റെ അഭിഭാഷകന്‍ വാദിച്ചു.

വിമാനയാത്രക്കിടെ അസ്വാഭാവികമായതൊന്നും നടന്നതായി അറിയില്ലെന്ന്‌ മറ്റൊരു യാത്രക്കാരനായിരുന്ന മനോജ്‌ മേനോന്‍ കോടതിയെ ബോധിപ്പിച്ചു. ദിവസങ്ങള്‍ക്ക്‌ ശേഷം മാധ്യമങ്ങളിലൂടെയാണ്‌ ഇത്തരമൊരു പ്രശ്‌നത്തെക്കുറിച്ചറിഞ്ഞതെന്നും ഇദ്ദേഹം വ്യക്തമാക്കി. വിസ്‌താരത്തിനായി എത്തേണ്ടിയിരുന്ന ദേവദാസ്‌, വെങ്കിടേഷ്‌, രാമചന്ദ്രന്‍ എന്നീ സാക്ഷികള്‍ ചൊവ്വാഴ്‌ച കോടതിയില്‍ എത്തിയിരുന്നില്ല. 30ന് വിസ്‌താരം വീണ്ടും നടക്കുമെന്ന്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എന്‍ രാമനാഥന്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+