കോണ്ടലിസ വരുമ്പോള്‍ ഇടതുപക്ഷം കരിദനമാചരിക്കും
ദില്ലി: ഇന്ത്യ-അമേരിക്ക ആണവകരാറില് ഒപ്പുവയ്ക്കുന്നതിനായി അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലിസ റൈസ് ഇന്ത്യയിലെത്തുന്ന ദിവസം കരിദിനമായി ആചരിക്കാന് ഇടതുപാര്ട്ടികള് തീരുമാനിച്ചു.
ഒക്ടോബര് നാലിനാണ് റൈസ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന് സാമ്രാജ്യത്വത്തിന് ഇന്ത്യ കീഴടങ്ങുന്നതിനെതിരായ ഈ പ്രതിഷേധത്തില് എല്ലാ ജനാധിപത്യ പാര്ട്ടികളും സംഘടനകളും പങ്കെടുക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി പ്രസ്താവനയില് അഭ്യര്ത്ഥിച്ചു. ആണവകരാര് ഒപ്പുവയ്ക്കുന്നതിലൂടെ മന്മോഹന് സിങ് സര്ക്കാര് രാജ്യതാല്പര്യം ബലികഴിയ്ക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
ഹൈഡ് നിയമത്തിന്റെ നിബന്ധനകള് ഉള്പ്പെടുത്തിക്കൊണ്ടാണ് അമേരിക്കന് സെനറ്റ് കരാര് അംഗീകരിച്ചിരിക്കുന്നത്. പൂര്ണ അര്ത്ഥത്തിലുള്ള സിവില് ആണവ ഇന്ധനം തുടര്ച്ചയായി നല്കുമെന്നോ ആണവ സാങ്കേതിക വിദ്യ നല്കുമെന്നോ ഉറപ്പില്ല.
ഇത്രയും നിബന്ധനകള് കരാറില് ഉള്പ്പെടുത്തിയ സ്ഥിതിയ്ക്ക് ആത്മാഭിമാനമുള്ള ഏതൊരു രാജ്യവും അത് നിരസിക്കുമായിരുന്നുവെന്നും സിപിഎം പ്രസ്താവനയില് ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications