Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറീസയില്‍ കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയെന്ന്‌ പരാതി

ഭുവനേശ്വര്‍: കാണ്ഡമാലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന സംഭവങ്ങളില്‍ ഒറീസ സര്‍ക്കാരും കൂട്ടുനില്‌ക്കുന്നതായി ആരോപണം.

ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ ഒരു കന്യാസ്‌ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കുകയും വൈദികനെ ക്രൂരമായി മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തുവെന്ന വെളിപ്പെടുത്തലാണ്‌ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്‌.

പോലീസ്‌ നോക്കി നില്‌ക്കെയാണ്‌ കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയതെന്ന്‌ മര്‍ദ്ദനത്തിനിരയായ ഫാ തോമസ്‌ ചെല്ലന്‍ വെളിപ്പെടുത്തിയതാണ്‌ ഒറീസ സംഭവങ്ങള്‍ പുതിയതലത്തിലേക്കെത്തിച്ചിരിയ്‌ക്കുന്നത്‌.

സംഭവത്തില്‍ എഫ്‌ഐആര്‍ തയാറാക്കിയിട്ടും പ്രതികളെ പിടികൂടാത്തത്‌ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌.

ഓഗസ്‌റ്റ്‌ 25ന്‌ കാണ്ഡമല്‍ ജില്ലയിലെ ബലിഗുജ സബ്‌ ഡിവിഷന്‍നിലെ കെ നുവാഗോണില്‍ ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ ദിവ്യാ ജ്യോതി പാസ്റ്റര്‍ സെന്റിറിലെ കന്യാസ്‌ത്രീയെയാണ്‌ കൂട്ടമാനഭംഗം ചെയ്‌തത്‌.

ഒരു കത്തോലിക്കാ സ്ഥാപനത്തിന്റെ അഡ്‌മിനിസ്‌ട്രേറ്ററാണ്‌ ഈ കന്യാസ്‌ത്രീ. ഓഗസ്‌റ്റ്‌ 23ന്‌ സ്വാമി ലക്ഷ്‌മണാനന്ദ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ നടന്ന പ്രക്ഷോഭങ്ങളില്‍ ഒട്ടേറെ ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമം നടന്നിരുന്നു. ഇവിടത്തെ പള്ളിയും അക്രമികള്‍ തകര്‍ത്തിരുന്നു.

കൂടുതല്‍ അക്രമം ഭയന്ന്‌ ഒളിച്ചിരുന്ന കന്യാസ്‌ത്രീയെ മുറി വളഞ്ഞ്‌ ഭീഷണിപ്പെടുത്തി പുറത്ത് കൊണ്ടു വന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.

സംഭവമുണ്ടാകുമ്പോള്‍ ഒറീസ ആംഡ്‌ പോലീസിലെ 12 പേര്‍ നോക്കി നില്‌ക്കുകയായിരുന്നുവെന്ന്‌ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ നിര്‍മല മുഖ്യമന്ത്രിയ്‌ക്കു നല്‌കി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

കന്യാസ്‌ത്രീയെ അക്രമിയ്‌ക്കുന്നത്‌ തടയാന്‍ ചെന്നതിനാണ്‌ ഫാ.തോമസ്‌ ചെല്ലനെ അക്രമികള്‍ മൃഗീയമായി മര്‍ദ്ദിച്ചതെന്നും പരാതിയിലുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+