വലിച്ച പാലം തിരിച്ചിടാന്‍ സിപിഎമ്മിന്‌ നിര്‍ദ്ദേശം
കുമരകം: പാര്ട്ടി മാറിയതിനെത്തുടര്ന്ന് സിപിഎം വലിച്ച പാലം പുനസ്ഥാപിക്കാന് ആര്ഡിഒയുടെ ഉത്തരവ്. തിരുവാര്പ്പ് പരുത്തിയകം ഭാഗത്ത് മാറാണിയകത്ത് ഒസി മാത്യുവിന്റെ വീട്ടിലേയ്ക്കുള്ള പാലം പുനസ്ഥാപിക്കാനാണ് സിപിഎമ്മിന് ആര്ഡിഒ നിര്ദ്ദേശം നല്കിയിരിക്കുന്നത്.
മാത്യു സിപിഐയില് ചേര്ന്നതില് പ്രതിഷേധിച്ച് സെപ്റ്റംബര് 20ന് രാത്രിയിലായിരുന്നു ചെറിയ തോടിന് കുറകേ മാത്യുവിന്റെ വീട്ടിലേയ്ക്കിട്ടിരുന്ന പാലം സിപിഎം വലിച്ചത്.
വലിച്ച പാലം പുനസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മാത്യു ഹര്ജി നല്കി. കുളിക്കടവിന്റെ കാര്യം പറഞ്ഞ് പാലം ഇടുന്നതിനെതിരെ പരുത്തിയകം മനോജ് ഉല്പ്പെടെ 65 പേര് നല്കിയ എതിര്ഹര്ജിയും പരിഗണിച്ചുകൊണ്ടാണ് കോടതി കേസില് തീര്പ്പു കല്പ്പിച്ചത്.
തോട്ടിലെ കുളിക്കടവിന് ശല്യമാകാത്ത വിധത്തില് മുമ്പ് കിടന്നസ്ഥലത്ത് നിന്നും അല്പം മാറ്റി പാലം ഇടാനാണ് ഉത്തരവില് നിര്ദ്ദേശിക്കുന്നത്.രണ്ട് തെങ്ങിന് തടികള് കൂട്ടിച്ചേര്ത്തുണ്ടാക്കുന്ന പാലത്തില് സ്ഥിരസ്വഭാവമുള്ള നിര്മ്മാണപ്രവര്ത്തനങ്ങള് നടത്താന് പാടില്ലെന്നും കുമരകം സബ് ഇന്സ്പെക്ടറുടെ സാന്നിദ്ധ്യത്തില്മാത്രമേ പാലം ഇടാവൂ എന്നും നിര്ദ്ദേശമുണ്ട്.












Click it and Unblock the Notifications