വിഎസ്‌ തലയില്‍ മുണ്ടിട്ട്‌ മടങ്ങേണ്ടിവരും: കുര്യന്‍
മൂന്നാര്: നവീനമൂന്നാര് എന്നത് മണ്ടന് ആശയമാണെന്ന് സിപിഐ നേതാവ് സിഎ കുര്യന്. കയ്യേറ്റങ്ങള് ഒഴിപ്പിക്കാന് ശ്രമിച്ചാല് തലയില് മുണ്ടിട്ട് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാര് ഗസ്റ്റ്ഹൗസില് മാധ്യമപ്രവര്ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനല്ല ആര് ശ്രമിച്ചാലും മൂന്നാറിലെ കയ്യേറ്റങ്ങള് ഒഴിപ്പിക്കാന് കഴിയില്ല. ഇനിയും ഈ നീക്കവുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കില് പരാജയപ്പെട്ട നീക്കമായി ചരിത്രത്തില് രേഖപ്പെടുത്തേണ്ടിവരും.
ഈ ബ്യൂറോക്രസിയെ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ടാല് പെരുവഴിയിലാകും. ഇക്കാര്യങ്ങള് മന്ത്രിമാരെക്കണ്ട് നേരിട്ട് പറയാനാണെത്തിയത്. അപ്പോഴേയ്ക്കും അവര് സ്ഥലം വിട്ടു- കുര്യന് പറഞ്ഞു.
പിടിച്ചെടുത്ത ഭൂമി പാവപ്പെട്ടവര്ക്ക് വിതരണം ചെയ്യുന്നത് നല്ലതാണ്. വന്കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് പറയുന്നത് കേട്ട് ചെവി തഴമ്പിച്ചു. വെറുതെ ഓരോന്ന് പറയാതെ സൃഷ്ടിപരമായ കാര്യങ്ങള് ചെയ്യുകയാണ് വേണ്ടത്- അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
വനംമന്ത്രി ബിനോയ് വിശ്വവും പിന്നോക്ക ക്ഷേമമന്ത്രി എ.കെ ബാലനും എന്തിനാണ് മൂന്നാറില് വന്നതെന്ന് അറിയില്ല. മൂന്നാറില്ത്തന്നെ വനംവകുപ്പ് ചെയ്തുതീര്ക്കേണ്ട ഒട്ടേറെ പ്രശ്നങ്ങള് കിടക്കുന്നു. ബിനോയ് വിശ്വം ജനകീയ പ്രശ്നങ്ങള് പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്- കുര്യന് നിര്ദ്ദേശിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications