മുഖ്യമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശനം പ്രഹസനം; ചെന്നിത്തല
പത്തനംതിട്ട: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൂന്നാര് സന്ദര്ശനം വെറും രാഷ്ട്രീയ പ്രഹസനം മാത്രമാണെന്ന് കെപിസിസി അധ്യക്ഷന് രമേശ് ചെന്നിത്തല.
സര്ക്കാരിന്റെ മുഖം രക്ഷിയ്ക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ മൂന്നാര് സന്ദര്ശനം. യഥാര്ഥത്തില് സര്ക്കാര് ഭൂമി കൈയ്യേറിയവരെ ഒഴിപ്പിയ്ക്കാനുള്ള ഇച്ഛാശക്തി മുഖ്യമന്ത്രി കാണിയ്ക്കേണ്ട സമയമാണിത്.
മൂന്നാറിലെ സിപിഎമ്മിന്റെയും സിപിഐയുടെയും പാര്ട്ടി ഓഫീസുകള് നില്ക്കുന്നത് രവീന്ദ്രന് പട്ടയങ്ങളിലാണെന്ന് വ്യക്തമായ സാഹചര്യത്തില് ഇത് ഒഴിപ്പിയ്ക്കാന് മുഖ്യമന്ത്രി തയാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു.
സിപിഎം നേതാക്കളുടെ അറിവോടെയോ ഒത്താശയോടെയോ ആണ് മൂന്നാറില് അധികം പേരും ഭൂമി കൈയ്യേറിയരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications