സെക്‌സ്‌ വീഡിയോ ഷോപ്പില്‍ തീപ്പിടുത്തം; 15 മരണം
ടോക്കിയോ: ജപ്പാനിലെ ഒസാക്കയില് ബുധനാഴ്ച പുലര്ച്ചെ ഒരു സെക്സ് വീഡിയോ ഷോപ്പിലുണ്ടായ തീപ്പിടുത്തത്തില് 15 പേര് മരിച്ചു.
ഒരു ഏഴുനിലക്കെട്ടിടത്തിന്റെ താഴെ നിലയില് പ്രവര്ത്തിച്ചിരുന്ന വീഡിയോ ഷോപ്പിനാണ് തീ പിടിച്ചത്. തീയണച്ച് ഒരു മണിക്കൂറിന് ശേഷമാണ് 15 പുരുഷന്മാരുടെ മൃതദേഹങ്ങള് കണ്ടെടുത്ത്.
വീഡിയോ കാണുന്നതിനുള്ള സ്വകാര്യമുറികളില് നിന്നാണ് ഇവരുടെ മൃതദേഹങ്ങള് ലഭിച്ചത്.
സംഭവത്തില് 10 പുരുഷന്മാര്ക്കും 3 സ്ത്രീകള്ക്കും പൊള്ളലേറ്റു. ഇവരില് മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ജാപ്പനീസ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications