ആണവക്കരാര് ബുധനാഴ്ച സെനറ്റില്
വാഷിംഗ്‌ടണ്‍: ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ ബുധനാഴ്‌ച യുഎസ് സെനറ്റ് പരിഗണിയ്‌ക്കുമെന്ന് സെനറ്റ് നേതാവ് ഹാരി റെയ്‌ഡര്‍ അറിയിച്ചു.
സെനറ്റില്‍ ഒരു മണിക്കൂര്‍ നടക്കുന്ന ചര്‍ച്ചയ്‌ക്കു ശേഷമായിരിക്കും കരാര്‍ വോട്ടിനിടുക. കരാറിനെക്കുറിച്ച് അരമണിക്കൂര്‍ വീതം റിപ്പബ്‌ളിക്കന്‍, ഡെമേക്രാറ്റ് അംഗങ്ങള്‍ സംസാരിയ്‌ക്കും.
ഇതിനിടെ കരാറിലെ രണ്ട് നിര്‍ദേശങ്ങള്‍ മാറ്റം വരുത്താനിടയുണ്ടെന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ ആണവപരീക്ഷത്തെക്കുറിച്ചുള്ളതാകാമെന്നാണ് സൂചന.
ന്യൂമെക്‌സിക്കോയില്‍ നിന്നുള്ള സെനറ്റര്‍ ജിഫ് ബിങാമെന്നാണ് ഈ ഭേദഗതി അവതരിപ്പിയ്‌ക്കുക.
ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‌കുന്ന കരാറിന് സെനറ്റിന്റെ അംഗീകാരം ലഭിയ്‌ക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications