സാമ്പത്തിക രക്ഷാപദ്ധതിയ്‌ക്ക്‌ സെനറ്റ്‌ അംഗീകാരം
വാഷിംഗ്ടണ്: തകര്ച്ചയിലേക്ക് മൂക്കുകുത്തുന്ന അമേരിക്കന് സമ്പദ് വ്യവസ്ഥയെ കരകയറ്റാനായി പ്രസിഡന്റ് ബുഷ് കൊണ്ടുവന്ന 70,000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിന് യുഎസ് സെനറ്റിന്റെ അംഗീകാരം.
23നെതിരെ 69 വോട്ടുകള്ക്കാണ് അംഗീകാരം. തിങ്കളാഴ്ച ജനപ്രതിനിധിസഭ ധനരക്ഷാപദ്ധതി 205നെതിരെ 225 വോട്ടിന് പാക്കേജ് തള്ളിയിരുന്നു.
കോണ്ഗ്രസില് അവതരിപ്പിച്ച പദ്ധതിയില് നിന്നും ചെറിയ ഭേദഗതികള് വരുത്തിയ പാക്കേജാണ് സെനറ്റ് അംഗീകരിച്ചിരിയ്ക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന് ധനരക്ഷാപദ്ധതി കൂടിയേ തീരുവെന്ന് സെനറ്റ് അംഗീകാരം ലഭിച്ചതിന് ശേഷം ബുഷ് പ്രസ്താവിച്ചു.
ഭവനവായ്പ മേഖലയിലെ കിട്ടാക്കടങ്ങളാണ് അമേരിക്കയെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
പ്രതിസന്ധിയെ തുടര്ന്ന് ലേമാന്, മെറില് ലിഞ്ച്, വാഷിങ്ടണ് മ്യൂചല് എന്നീ വന്കിട ബാങ്കുകള് തകര്ന്നിരുന്നു. ഭേദഗതി വരുത്തിയ പദ്ധതി വെള്ളിയാഴ്ച വീണ്ടും ജനപ്രതിനിധിസഭയില് വോട്ടിനിടും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications