ത്രിപുരയിലും സ്‌ഫോടനങ്ങള്‍; 2 മരണം
അഗര്ത്തല: ത്രിപുരയുടെ തലസ്ഥാന അഗര്ത്തലയില് അഞ്ചിടങ്ങളില് ഏകദേശം ഒരേ സമയത്തുണ്ടായ ബോംബ് സ്ഫോടനങ്ങളില് രണ്ടു പേര് കൊല്ലപ്പെടുകയും നൂറോളം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
അഗര്ത്തലയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ മഹാരാജ ഗഞ്ച് ബസാര്, ഗോവിന്ദ് വല്ലഭ പന്ത് മാര്ക്കറ്റ്, രാധാ നഗര് ബസ് സ്റ്റാന്ഡ്, അഗര്ത്തല മോട്ടോര് സ്റ്റാന്ഡ് എന്നിവിടങ്ങളിലും സമീപപ്രദേശമായ അഭയ നഗറിലും രാത്രി ഏഴര മണിയോടെയാണ് സ്ഫോടനങ്ങള് ഉണ്ടായത്.
ബസ് സ്റ്റാന്ഡിലുണ്ടായ സ്ഫോടനത്തില് തത്ക്ഷണം ഒരാള് കൊല്ലപ്പെട്ടു. മറ്റൊരാള് ആശുപത്രിയില് വെച്ചാണ് മരിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ശക്തി കുറഞ്ഞ ടൈമര് ബോംബുകാളണ് സ്ഫോടനത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതില് രണ്ടു പേര് സ്ഫോടനത്തിന് മുമ്പ് മോട്ടോര് സൈക്കിളില് ബസ് സ്റ്റാന്ഡ് പരിസരത്ത് ചുറ്റിത്തിരിഞ്ഞവരാണെന്ന് പോലീസ് അറിയിച്ചു. ഇവര് പോയയുടനെയായിരുന്നു സ്ഫോടനങ്ങള് നടന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications