മൃതസഞ്‌ജീവനി കണ്ടെത്തിയതായി രാംദേവ്‌ ട്രസ്റ്റ്‌
ഡെഹ്റാഡൂണ്: രാമായണത്തില് ശ്രീരാമ സഹോദരനായ ലക്ഷ്മണന്റെ ജീവന് രക്ഷിച്ച മൃത സഞ്ജീവനി ഔഷധ സസ്യം കണ്ടെത്തിയെന്ന് ബാബ രാംദേവ് യോഗ ട്രസ്റ്റ് അവകാശപ്പെട്ടു.
ഇതിഹാസത്തില് ഹനുമാന് മൃത സഞ്ജീവനി കൊണ്ടുവന്ന ഉത്തര്ഖണ്ഡിലെ ചമോലിയിലെ ദ്രോണഗിരി പര്വതത്തില് നിന്ന് തന്നെയാണ് തങ്ങള്ക്കും സഞ്ജീവനി ലഭിച്ചതെന്ന് ആശ്രമവക്താവ് പറഞ്ഞു.
ഔഷധ ചെടി കണ്ടെത്തിയ ആചാര്യ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബാബ രാംദേവ് അനുമോദിച്ചു.
ആചാര്യ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ദ്രോണഗിരി പര്വതത്തിലേക്ക് യാത്ര നടത്തിയിരുന്നു. ഈ യാത്രയിലാണ് ഇവര്ക്ക് മൃത സഞ്ജീവനി ലഭിച്ചതെന്നാണ് ആശ്രമഭാരവാഹികള് പറയുന്നത്.
ലങ്കാപുരി ആക്രമിയ്ക്കുന്നതിനിടെ മേഘനാഥനുമായുള്ള ഏറ്റുമുട്ടലില് ലക്ഷ്മണന് പരുക്കേറ്റപ്പോള് ഹനുമാന് ദ്രോണ പര്വതത്തില് നിന്ന് മൃത സഞ്ജീവനി കൊണ്ടുവന്ന് ലക്ഷ്മണന്റെ ജീവന് രക്ഷിച്ചുവെന്നാണ് ഐതിഹ്യം.
ഇപ്പോള് കണ്ടെത്തിയിരിക്കുന്ന ഔഷധ സസ്യത്തിന് വിഷാലയ, കാര്നി, സാവണ്, സന്ധാനി എന്നിവയുടെ ഗുണങ്ങളുണ്ടെന്ന് രാംദേവ് അവകാശപ്പെട്ടു.












Click it and Unblock the Notifications