ഏങ്ങണ്ടിയൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
വാടാനപ്പിള്ളി: തൃശൂര് ജില്ലയിലെ ഏങ്ങണ്ടിയൂരില് സിപിഎം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. ഏങ്ങണ്ടിയൂര് തിരുമംഗലം ക്ഷേത്രത്തിന് സമീപം പരേതനായ ഇത്തിക്കാട്ട് കേശവന്റെ മകന് ധനേഷ് (22) ആണ് മരിച്ചത്.
ധനേഷിന്റെ കൊലപാതകത്തിന് പിന്നില് ബിജെപി-ആര്എസ്എസ് പ്രവര്ത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സംഭവത്തില് പ്രതിഷേധിച്ച് സിപിഎം കയ്പമംഗലം മുതല് ചേറ്റുവ വരെയുള്ള തീരദേശ മേഖലയില് വ്യാഴാഴ്ച ഹര്ത്താലിന് ആഹ്വാനം ചെയ്തു.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള കടയിലേക്ക് പോകുകയായിരുന്ന ധനേഷിനെ കാറിലും മോട്ടോര്സൈക്കിളിലുമായെത്തിയ ഏഴംഗ സംഘം മാരകായുധങ്ങളുമായി അക്രമിയ്ക്കുകയായിരുന്നു.
ദേഹമാസകലം വെട്ടേറ്റ ധനേഷിനെ തൃശൂര് വെസ്റ്റ്ഫോര്ട്ട് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.












Click it and Unblock the Notifications