മലബാര്‍ ദേവസ്വം ബോര്‍ഡ്‌ നിലവില്‍ വന്നു
കോഴിക്കോട്: മലബാര് ദേവസ്വം ബോര്ഡ് നിലവില് വന്നു. ടാഗോര് ഹാളില് ദേവസ്വം മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തില് ദേവസ്വം ബോര്ഡ് പ്രസിഡന്റ് ഉള്പ്പടെ 9 സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കെ. ഗോപാലകൃഷ്ണനാണ് ദേവസ്വം ബോര്ഡ് പ്രസിഡന്റ്. ഇതോടെ എച്ച്ആര് ആന്ഡ് സിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളും ബോര്ഡിന്റെ പരിധിയില് വരും.
മലബാര് മേഖലയിലെ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ടിട്ടുള്ള ഭൂമി നിയമപ്രകാരം തിരികെ പിടിയ്ക്കുന്നതിന് മലബാര് ഓര്ഡിനന്സില് വകുപ്പ് ഉള്ക്കൊള്ളിച്ചിട്ടുണ്ട്.
മലബാര് ദേവസ്വം ബോര്ഡിന്റെ മാതൃകയില് മറ്റു ദേവസ്വങ്ങളും പരിഷ്ക്കരിയ്ക്കുമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു.
ഹിന്ദുമത ധര്മസ്ഥാപന വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങള് മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications