രൂപയുടെ മൂല്യം അഞ്ച് വര്‍ഷത്തെ താഴ്ന്ന നിരക്കില്‍
ദില്ലി: യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തില് വീണ്ടും ഇടിവ്. 49 പൈസയുടെ നഷ്ടത്തില് 47.11 എന്ന നിരക്കിലാണ് വെള്ളിയാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ് അഞ്ചു വര്ഷത്തിനിടെ രൂപയുടെ കുറഞ്ഞ മൂല്യമാണിത്.
ഇറക്കുമതിക്കാര് കനത്ത തോതില് ഡോളര് വാങ്ങിക്കൂട്ടിയതാണ് രൂപയുടെ വിനിമയ മൂല്യത്തില് ഇടിവ് നേരിടാനുള്ള പ്രധാന കാരണം. 2003 ജൂണ് 2നാണ് രൂപയ്ക്ക് ഇതിലും താഴ്ന്ന നിരക്ക് ഏറ്റവുമവസാനം രേഖപ്പെടുത്തിയിരുന്നത്.
വിദേശനാണ്യ വിപണിയിയില് രണ്ടു വര്ഷത്തിനിടെ ആദ്യമായി തിങ്കളാഴ്ച ഏറ്റവും താഴ്ന്ന വിനിമയനിരക്കായ 47 രൂപയുടെ പരിധി കടന്ന വിനിമയ മൂല്യം 46.97ലായിരുന്നു ക്ലോസ് ചെയ്തത്.
ഓഹരി വിപണിയില് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരികളുടെ വന്തോതിലുള്ള വില്പനയാണ് ഡോളര് മൂല്യം ഉയര്ത്തിയത്. കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ് അവര് വില്പന നടത്തിയത്.












Click it and Unblock the Notifications