Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണ ക്ഷേത്രത്തില്‍ സിനിമ ചിത്രീകരണത്തിന്‌ കര്‍ശന നിയന്ത്രണം

Golden Templeലുധിയാന: സുവര്‍ണക്ഷേത്രത്തിലെ സിനിമാ ചിത്രീകരണത്തിന്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റി (എസ്‌ജിപിസി) തീരുമാനിച്ചു.

ഷാരൂഖ്‌ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ രബ്‌ നേ ബനാ ദി ജോഡിയുടെ ഷൂട്ടിംഗ്‌ ക്ഷേത്രത്തില്‍ നടന്നതിന്‌ പിന്നാലെയാണ്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനമുണ്ടായിരിക്കുന്നത്‌.

എല്ലാ സിനിമാക്കാര്‍ക്കും സുവര്‍ണ ക്ഷേത്രത്തില്‍ ചിത്രീകരണം നടത്താനാണ്‌ തിടുക്കം. എന്നാല്‍ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ആരും ചിന്തിയ്‌ക്കാറില്ലെന്ന്‌ ഗുരുദ്വാര പ്രസിഡന്റ്‌ അവതാര്‍ സിങ്‌ മക്കാര്‍ പറഞ്ഞു.

കര്‍ശന നിബന്ധനകളോടെ അതും സിക്ക്‌ മതവിശ്വാസത്തെ സംരക്ഷിയ്‌ക്കുന്ന സിനിമകള്‍ക്ക്‌ മാത്രം ഷൂട്ടിങ്‌ നടത്താന്‍ അനുവാദം നല്‌കിയാല്‍ മതിയെന്നാണ്‌ ഗുരുദ്വാരയുടെ തീരുമാനം.
സുവര്‍ണ ക്ഷേത്രത്തില്‍ ഷൂട്ടിംഗ്‌ നിയന്ത്രണമേര്‍പ്പെടുത്തിയ വാര്‍ത്ത ബോളിവുഡിനെ ഞെട്ടിച്ചു‌.

എസ്‌പിജിസിയുടെ തീരുമാനത്തിനെതിരെ ബോളിവുഡിലെ പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്‌. ലോകത്ത്‌ ആകെയൊരു സുവര്‍ണ ക്ഷേത്രമെയുള്ളുവെന്നിരിയ്‌ക്കെ അവര്‍ക്കിതങ്ങനെ ചെയ്യാനാകുമെന്ന്‌ നിര്‍മാതാവായ മന്‍മോഹന്‍ സിങ്‌ ചോദിച്ചു.

എസ്‌ജിപിസി തീരുമാനം പുനപരിശോധിയ്ക്കാന്‍ തയാറാകണം. ഷൂട്ടിങിന്‌ വേണമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം, അല്ലാതെ വേണ്ടെന്ന്‌ പറയാന്‍ ആര്‍ക്കും അവകാശമില്ല സിങ്‌ വ്യക്തമാക്കി.

ഷൂട്ടിംഗ്‌ നിയന്ത്രണത്തെ പ്രശസ്‌ത ബോളിവുഡ്‌ സംവിധായകന്‍ മധുകര്‍ ഭണ്ഡാകറും എതിര്‍ത്തു. ക്ഷേത്രത്തില്‍ ഷൂട്ടിംഗ്‌ നടത്താന്‍ അനുവദിയ്‌ക്കില്ലെന്ന്‌ പറയുന്നത്‌ ന്യായീകരിയ്‌ക്കാന്‍ കഴിയാത്തതാണെന്നും ഭണ്ഡാകര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+