കേരളത്തിന്‌ കേന്ദ്ര സര്‍വകലാശാല; ക്രീമിലെയര്‍ പരിധി ഉയര്‍ത്തി
ദില്ലി: പിന്നോക്ക വിഭാഗത്തില്പ്പെട്ട വിദ്യാര്ഥികള്ക്ക് സംവരണം ലഭിയ്ക്കുന്നതിനുള്ള ക്രീമിലെയര് പരിധി രണ്ടര ലക്ഷത്തില് നിന്ന് നാലരലക്ഷമായി ഉയര്ത്താന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
കേരളത്തിന് കേന്ദ്ര സര്വകലാശാല അനുവദിയ്ക്കാനും ഒബിസി സംവരണത്തിനുള്ള മേല്ത്തട്ട് പരിധി ഉയര്ത്താനും തീരുമാനിച്ചതായി വാര്ത്താവിതരണ മന്ത്രി പ്രിയരഞ്ജന് ദാസ് മുന്ഷി അറിയിച്ചു.
ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാര്ശയെ തുടര്ന്നാണ് ക്രീമിലെയര് പരിധി ഉയര്ത്താന് തീരുമാനമെടുത്തത്.
ആധുനിക വിഷയങ്ങള് മദ്രസകളിലൂടെ പഠിപ്പിയ്ക്കാന് ലക്ഷ്യമിട്ട് 625 കോടി രൂപ മദ്രസകള്ക്ക് അനുവദിയ്ക്കാന് യോഗം അനുമതി നല്കി. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിയ്ക്കുമെന്ന് മുന്ഷി പറഞ്ഞു.
തീവ്രവാദി ആക്രമങ്ങളുടെ പശ്ചാത്തലത്തില് പോലീസില് കൂടുതല് ഉയര്ന്ന തസ്തികകള് അനുവദിയ്ക്കും. ഒറീസ സംഭവത്തിന്റെ വിശദമായ റിപ്പോര്ട്ട് നല്കാന് ആഭ്യന്തര മന്ത്രിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒറീസയിലെ പ്രശ്നങ്ങള് നേരിടുന്നതിനുള്ള ഭരണഘടനാ നടപടികള് സ്വീകരിച്ച് വരികയാണെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി.












Click it and Unblock the Notifications