നാനോ: നിര്‍ണായക തീരുമാനം വെള്ളിയാഴ്ച
കൊല്ക്കത്ത: നാനോ കാര് ഫാക്ടറി സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പ് ചെയര്മാന് രത്തന് ടാറ്റ വെള്ളിയാഴ്ച ബംഗാള് മുഖ്യമന്ത്രി ബുദ്ധദേവുമായി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസായ റൈറ്റേഴ്സ് ബില്ഡിംഗില് വെച്ചായിരിക്കും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുകയെന്ന് സര്ക്കാര് വൃത്തങ്ങള് അറിയിച്ചു.
സിംഗൂരിലെ നാനോ കാര് ഫാക്ടറി തുടരണമോ വേണ്ടയോ എന്ന കാര്യത്തില് അവസാന തീരുമാനം ചര്ച്ചയ്ക്ക് ശേഷം ടാറ്റ പ്രഖ്യാപിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
കാര് ഫാക്ടറിയ്ക്കായി ഏറ്റെടുത്ത 900 ഏക്കര് ഭൂമിയില് നിന്ന് കര്ഷകര്ക്ക് 300 ഏക്കര് ഭൂമി തിരിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് തൃണമൂല് കോണ്ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളെ തുടര്ന്ന് ആഗസ്റ്റ് 29 മുതല് ഫാക്ടറിയുടെ പ്രവര്ത്തനങ്ങള് ടാറ്റ നിര്ത്തിവെച്ചിരിയ്ക്കുകയാണ്.
നാനോ കാര് നിര്മാണം ടാറ്റ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റാന് പദ്ധതിയിടുന്നുവെന്ന് വാര്ത്തകള് പ്രചരിയ്ക്കുന്നതിനിടെയാണ് രത്തന് ടാറ്റ ബംഗാള് മുഖ്യമന്ത്രിയുമായി ചര്ച്ചയ്ക്ക് തയാറായിരിക്കുന്നത്.
പദ്ധതി ബംഗാളില് നിന്ന് മാറ്റരുതെന്ന് ബുദ്ധദേവ് തന്നെ രത്തന് ടാറ്റയോട് അഭ്യര്ഥിച്ചിരുന്നു. ഇതെ തുടര്ന്നാണ് ചര്ച്ച നടത്താന് തീരുമാനമായത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications