കോട്ടയത്ത്‌ പള്ളിക്ക്‌ നേരെ ആക്രമണം
കോട്ടയം: കുമരകം റോഡിലെ ഇല്ലിക്കല് സെന്റ് മേരീസ് യാക്കോബായ ചാപ്പലിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
പള്ളിയ്ക്ക് മുന്നിലുള്ള കുരിശു തൊട്ടിയിലെ ചിത്രങ്ങള് അക്രമികള് അടിച്ചു തകര്ത്തു. വ്യാഴാഴ്ച അര്ദ്ധരാത്രിയ്ക്ക് ശേഷം ആക്രമണം നടന്നിരിയ്ക്കാമെന്നാണ് പോലീസിന്റെ നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുരിശടിയ്ക്ക് മുന്നില് സ്ഥാപിച്ചിരുന്ന മണിമല പിതാവിന്റേതടക്കം ഒട്ടേറെ ചിത്രങ്ങള് അക്രമികള് നശിപ്പിച്ചിട്ടുണ്ട്.
കൂടുതല് സംഘര്ഷം ഉണ്ടാകാതിരിയ്ക്കാന് പള്ളിയുടെ നേതൃത്വത്തില് വിവിധ മതസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് ചര്ച്ചകള് സംഘടിപ്പിച്ചു.
അതെ സമയം ജില്ലയില് കഴിഞ്ഞ ദിവസം ആരംഭിച്ച എന്ഡിഎഫ്-ഡിവൈഎഫ്ഐ സംഘര്ഷം ഇപ്പോഴും തുടരുകയാണ്.
വ്യാഴാഴ്ച ഒരു കൗണ്സിലറുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവിടെ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഇതിനിടെ ചാപ്പലിന് നേരെ ആക്രമണമുണ്ടായത് പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications