മില്‍മാ പാല്‍ വിലവര്‍ദ്ധന നിലവില്‍ വന്നു
തിരുവനന്തപുരം: കേരളത്തില് മില്മാ പാലിന്റെ വില വെള്ളിയാഴ്ച മുതല് ഒരു രൂപ വര്ദ്ധിയ്ക്കും.
വര്ദ്ധിപ്പിയ്ക്കുന്ന ഒരു രൂപയില് 90 പൈസയും ക്ഷീര കര്ഷകര്ക്ക് നല്കുമെന്ന് മില്മ വ്യക്തമാക്കിയിട്ടുണ്ട്. പാല് വില വര്ദ്ധിപ്പിയ്ക്കാന് കഴിഞ്ഞ ഇടത് മുന്നണി യോഗം തീരുമാനമെടുത്തിരുന്നു.
മില്മ ടോണ്ഡ്, ഡബിള് ടോണ്ഡ് പാലുകളുടെ പുതുക്കിയ വില ലിറ്ററിന് 20 രൂപയായിരിക്കും. മില്മ തൈരിന്റെ വില്പന വില പാക്കറ്റിന് 12.50 രൂപയായിരിക്കും.
പുതിയ വില രേഖപ്പെടുത്തിയ കവറുകള് ലഭിയ്ക്കാന് കാലതാമസമുള്ളതിനാല് പഴയ വില രേഖപ്പെടുത്തി പായ്ക്കറ്റുകളിലാവും പാല് ലഭിയ്ക്കുകയെന്ന് മാനേജിങ് ഡയറക്ടര് സഞ്ജീവ് പട്ജോഷി അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications