എല്‍ഡിഎഫ്‌ പദവികള്‍ ഉപേക്ഷിയ്‌ക്കും: മുരളി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് എല്ഡിഎഫുമായുള്ള സഖ്യം ഉപേക്ഷിച്ച് സര്ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് എന്സിപി അധ്യക്ഷന് കെ. മുരളീധരന് പറഞ്ഞു.
എന്നാല് യുഡിഎഫുമായി പങ്കു ചേരാനില്ലെന്നും മുരളി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്ത്താ സമ്മേളനത്തില് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വിഎസിന്റെ മൂന്നാര് യാത്ര തീര്ത്തും പരാജയമായിരുന്നു. ഇടതുമുന്നണി സര്ക്കാരിന്റെ ഭരണപരാജയം മറച്ചുവെയ്ക്കാനായിരുന്നു മൂന്നാര് സന്ദര്ശനം.
കേന്ദ്രം അനുവദിച്ച പദ്ധതികളൊന്നും സര്ക്കാര് ഇത് വരെ നടപ്പാക്കിയിട്ടില്ല. എന്നിട്ടാണ് കേന്ദ്രത്തിനെതിരെ എല്ഡിഎഫ് സമരം ചെയ്യാനൊരുങ്ങുന്നതെന്നും മുരളി ചൂണ്ടിക്കാട്ടി.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില് മുഴുവന് സീറ്റിലും എന്സിപി ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്ന് മുരളീധരന് ആവര്ത്തിച്ചു.












Click it and Unblock the Notifications