റൈസ് ഇന്ത്യയിലേക്ക്; കരാറില് ശനിയാഴ്ച ഒപ്പുവെയ്ക്കും
വാഷിങ്‌ടണ്‍: ഇന്ത്യ-അമേരിക്ക ആണവക്കരാറിന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ അന്തിമ കരാറൊപ്പുവെയ്‌ക്കാന്‍ അമേരിക്ക സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വെള്ളിയാഴ്‌ച ഇന്ത്യയിലെത്തും.
സെനറ്റ് അംഗീകരിച്ച് ബുഷ് അന്തിമാനുമതി നല്‌കിയ കരാറുമായിട്ടായിരിക്കും റൈസ് ഇന്ത്യയിലെത്തുക. ശനിയാഴ്‌ച തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഔപചാരികമായി കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയായിരിക്കും രാജ്യത്തെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെയ്‌ക്കുക. ഇതോടെ കരാര്‍ സംബന്ധിച്ച് മൂന്ന് കൊല്ലമായി നിലനിന്നിരുന്ന ആങ്കകളും അവസാനിയ്‌ക്കും.
വ്യാഴാഴ്‌ചയാണ് യുഎസ് സെനറ്റ് കരാര്‍ പാസാക്കയത്. 13നെതിരെ 86 വോട്ടുകള്‍ക്കാണ് 100 അംഗ സെനറ്റ് കരാറിനെ പിന്തുണച്ചത്.
ഡമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ കരാറില്‍ രണ്ട് ഭേദഗതി നിര്‍ദേശങ്ങള്‍ കൊണ്ടു വന്നെങ്കിലും അത് സെനറ്റില്‍ വരും മുമ്പേ തള്ളിക്കളഞ്ഞിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications