ബുഷിന്റെ രക്ഷാപദ്ധതിയ്‌ക്ക്‌ ജനപ്രതിനിധി സഭയുടെ അംഗീകാരം
വാഷിങ്ടണ്: അമേരിക്കന് സമ്പദ് വ്യവസ്ഥയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ബുഷ് അവതരിപ്പിച്ച 70,000 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാപദ്ധതിയ്ക്ക് യുഎസ് ജനപ്രതിനിധി സഭ അംഗീകാരം നല്കി.
171നെതിരെ 263 വോട്ടുകള്ക്കാണ് ബെയില് ഔട്ട് പാക്കേജ് പ്രതിനിധി സഭ പാസാക്കിയത്. മണിക്കൂറുകള് നീണ്ട ചര്ച്ചയില് ബില്ലില് സഭ ചില ഭേദഗതികള് വരുത്തിയിട്ടുണ്ട്. പ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ചയുടനെ ബില്ലില് പ്രസിഡന്റ് ബുഷ് ഒപ്പുവെച്ചു.
രക്ഷാപദ്ധതിയ്ക്ക് അന്തിമാനുമതി ലഭിച്ചതോടെ തകര്ച്ച നേടിരുന്ന അമേരിക്കന് സാമ്പത്തിക സ്ഥാപനങ്ങള് സര്ക്കാര് ഏറ്റെടുക്കും.
എന്നാല് ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുടെ ആസ്തി ബാധ്യതകള് കൈകാര്യം ചെയ്യുന്ന വിഷയത്തില് ആശയക്കുഴപ്പം നിലനില്ക്കുന്നുണ്ട്. പാക്കേജ് കൊണ്ട് നികുതിദായകര്ക്ക് ഗുണഫലം ലഭിയ്ക്കുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.
രക്ഷാപദ്ധതി ആദ്യ തവണ സമര്പ്പിച്ചപ്പോള് പ്രതിനിധി സഭ തള്ളിയിരുന്നു. അന്ന് 205 പേര് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള് 228 പേര് എതിര്ത്തിരുന്നു.
ബില് പാസാക്കിയത് തകര്ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്ന അമേരിക്കന് സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസം പകര്ന്നിട്ടുണ്ട്. ബുധനാഴ്ച ബില്ലിന് സെനറ്റ് അംഗീകാരം നല്കിയപ്പോള് തന്നെ അമേരിക്കന് ഓഹരി വിപണികളില് മുന്നേറ്റം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications