Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്സിനെക്കുറിച്ച് പറയാന്‍ ഇന്ത്യക്കാര്‍ക്ക്‌ ഇപ്പോഴും ലജ്ജ

ദില്ലി: ഇത്രേയേറെ പുരോഗമിച്ചു കഴിഞ്ഞിട്ടും ഇന്ത്യക്കാര്‍ക്ക്‌ ഇപ്പോഴും ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കാന്‍ നാണമാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌.

ദമ്പതിമാരില്‍പ്പലരും ലൈംഗികസംബന്ധമായ കാര്യങ്ങളില്‍ ബുദ്ധിമുട്ടും പ്രശ്‌നങ്ങളും അനുഭവിക്കുന്നവരാണെങ്കിലും പലരും ഇത്‌ പങ്കാളിയുമായി ചര്‍ച്ചചെയ്യാന്‍പോലും തയ്യാറാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യാ പസഫിക്‌ സെക്ഷ്വല്‍ ഹെല്‍ത്‌ ആന്റ്‌ ഓവറോള്‍ വെല്‍ബീയിങ്‌ സര്‍വ്വേയിലാണ്‌ ഈ കണ്ടെത്തലുകളുണ്ടായത്‌. സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ നാല്‍പത്‌ വയസ്സിന്‌ മുകളിലുള്ള മൂന്നില്‍ രണ്ടുഭാഗം പുരുഷന്മാരും തങ്ങള്‍ക്ക്‌ ഉദ്ധാരണപ്രശ്‌നങ്ങളുണ്ടെന്ന്‌ വിശ്വസിക്കുന്നവരാണത്രേ.

മാത്രമല്ല ലൈംഗികതയെന്ന വിഷയം വലിയഒരു സംഘത്തില്‍ ചര്‍ച്ചചെയ്യാനുള്ള വിഷയമല്ലെന്നും സ്വകാര്യമായി മാത്രം പങ്കുവയ്‌ക്കുന്ന ഒന്നാണെന്നുമാണ്‌ സര്‍വ്വേയില്‍ പങ്കെടുത്തവിരില്‍ ഏറെപ്പേരും അഭിപ്രായപ്പെട്ടത്‌.

ഇവിടെ സ്‌ത്രീകളും പുരുഷന്മാരും ഏറെ പ്രാധാന്യം നല്‍കുന്ന ഒന്ന്‌ ഭദ്രമായ കുടുംബജീവിതമാണ്‌. പിന്നീട്‌ ജോലി, നല്ല രക്ഷിതാവായിരിക്കുക, സാമ്പത്തിക ഭദ്രത, ആരോഗ്യം എന്നീക്കാര്യങ്ങള്‍ക്കും ഇന്ത്യന്‍ ദമ്പതിമാര്‍ പ്രാധാന്യം നല്‍കുന്നു.

സ്‌ത്രീകളുടെ കാര്യമെടുത്താല്‍ ലൈംഗികജീവിതത്തിലെ സംതൃപ്‌തിയേക്കാളേറെ അവര്‍ പ്രാധാന്യം നല്‍കുന്നത്‌ സ്‌നേഹത്തിനും കുടുംബത്തിന്റെ സ്വസ്ഥതയ്‌ക്കുമാണ്‌. നഗരപ്രദേശങ്ങളിലുള്ള ആളുകള്‍ക്കിടയിലാണ്‌ സര്‍വ്വേ നടത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+