റൈസ് എത്തി; ആണവക്കരാര് ഒപ്പിടുന്ന കാര്യത്തില് അവ്യക്തത
ദില്ലി: ഇന്ത്യ-അമേരിക്ക ആണവക്കരാറിന് യുഎസ് സെനറ്റ് അംഗീകാരം നല്‌കിയതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ദില്ലിയിലെത്തി.
റൈസ് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി മന്‍മോഹനുമായും കൂടിക്കാഴ്‌ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കരാര്‍ ഒപ്പുവെയ്‌ക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‌ക്കുകയാണ്.
റൈസ് ഇന്ത്യയിലെത്തിയാലുടന്‍ കരാറൊപ്പിടുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്‌ച രാത്രിയോടെ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ചുള്ള പരാമര്‍ശമൊന്നുമില്ലാത്തതാണ് അവ്യക്തത സൃഷ്ടിച്ചിരിയ്‌ക്കുന്നത്.
യുഎസ് സെനറ്റ് അംഗീകരിച്ച കരാറില്‍ പ്രസിഡന്റ് ബുഷ് ഒപ്പിട്ടില്ലെന്ന് റൈസ് സ്ഥീരികരിച്ചിട്ടുണ്ട്. സെനറ്റ് പാസാക്കിയ രേഖ ബുഷിന്റെ മുമ്പിലെത്തിയിട്ടില്ലെന്ന് റൈസ് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദില്ലി സന്ദര്‍ശനത്തില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി എന്നിവരുമായും റൈസ് കൂടിക്കാഴ്‌ച നടത്തുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇത് സ്ഥീരികരിയ്‌ക്കാന്‍ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications