സെസ് നല്ലതു തന്നെ: വെളിയം
പാലക്കാട്: സംസ്ഥാനത്ത് സെസ് വരുന്നത് നല്ലതു തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
സിപിഐ സെസിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
സെസ് നടപ്പാക്കിയാല്‍ കേരളത്തില്‍ കലാപം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം എഐടിയുസിയുടെ സമ്മേളന വേദിയില്‍ പറഞ്ഞിരുന്നു. ഇതിന് തീര്‍ത്തും കടകവിരുദ്ധമായ അഭിപ്രായമാണ് ശനിയാഴ്‌ച പറഞ്ഞിരിയ്‌ക്കുന്നത്.
സെസിലെ തൊഴില്‍ വിരുദ്ധനയങ്ങളെയാണ് താന്‍ എതിര്‍ത്തത്. തൊഴില്‍ നിയമം, തൊഴിലാളി നിയമം, മിനിമം വേതനം, സംഘടിയ്‌ക്കാനുള്ള അവകാശം എന്നിവ സെസിലുണ്ടാകണം.
സെസ് സംബന്ധിച്ച് ഇടതുമുന്നണി കൂട്ടായ തീരുമാനമാണെടുത്തത്. ഇതിന് വിരുദ്ധമായ അഭിപ്രായം സിപിഐയ്‌ക്ക് ഇല്ലെന്നും വെളിയം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications