സെസ്‌: സര്‍ക്കാറിന്‌ ആശയക്കുഴപ്പമില്ലെന്ന്‌ കരീം
കോഴിക്കോട്: പ്രത്യേക സാമ്പത്തിക മേഖല(സെസ്) സംബന്ധിച്ച് ഒട്ടേറെ അഭിപ്രായവ്യത്യാസങ്ങള് ഉയര്ന്നു വരുന്നുണ്ടെങ്കിലും സര്ക്കാറിന് ഇക്കാര്യത്തില് ആശയക്കുഴപ്പമൊന്നുമില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം വ്യക്തമാക്കി.
സെസ് സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വെളിയം ഭാര്ഗവന്റേത് രാഷ്ട്രീയ അഭിപ്രായപ്രകടനം മാത്രമാണ് അത് കാര്യമായെടുക്കുന്നില്ല.
എഐടിയുസിയുടെ സമ്മേളനത്തിലാണ് വെളിയം അഭിപ്രായപ്രകടനം നടത്തിയെന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്. വെളിയത്തിന് അഭിപ്രായം പറയാന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ സര്ക്കാര് നടപടികളുമായി മുന്നോട്ട് പോകും.- മന്ത്രി പറഞ്ഞു.
സെസ് നടപ്പാക്കിയാല് സംസ്ഥാനത്ത് കലാപമുണ്ടാകുമെന്നും തൊഴിലാളികളുടെ ജീവന് നല്കിയാണെങ്കിലും സെസിനെ എതിര്ക്കുമെന്നും വെളിയം വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications