13കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ്‌ പിടിയില്‍
തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരത്തിനടുത്ത് കൊച്ചുവേളി സ്വദേശി ആല്ബിയാണ് പോലീസ് പിടിയിലായത്.
ഹോസ്റ്റലില് നിന്ന് പഠിയ്ക്കുന്ന പെണ്കുട്ടി ഗര്ഭിണിയായ അമ്മയെ പരിചരിയ്ക്കാനായി വീട്ടിലെത്തിയപ്പോഴാണ് പിതാവിന്റെ പീഡനത്തിനിരയായത്. ഒമ്പതാം ക്ലാസ് വിദ്യാര്ഥിനിയായ പെണ്കുട്ടിയെ പിതാവ് ഒട്ടേറെ തവണ പീഡനത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു.
മകള് ഗര്ഭിണിയായെന്ന് അറിഞ്ഞ അമ്മ പെണ്കുട്ടിയെ ഒരു അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു. അനാഥാലയം അധികൃതര് തിരുവനന്തപുരം സിജെഎം ജുഡീഷ്യല് മജിസ്ട്രേറ്റിന് പരാതി നല്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്ന്ന് മജിസ്ട്രേറ്റിന്റെ നിര്ദ്ദേശ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചവേളി കടപ്പുറത്തു നിന്നുമാണ് കുട്ടിയുടെ പിതാവായ ആല്ബിയെപോലീസ് അറസ്റ്റു ചെയ്തത്. ആല്ബി കുറ്റം സമ്മതിച്ചിട്ടുണ്ട്.
എട്ടു മാസം ഗര്ഭിണിയായ അമ്മയും അഞ്ച് മാസം ഗര്ഭിണിയായ മകളും ഇപ്പോള് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില് ചികിത്സയിലാണ്.












Click it and Unblock the Notifications