തൊഴിലാളികളെ ബലികൊടുത്തും സെസിനെ എതിര്‍ക്കും: വെളിയം
പാലക്കാട്: പ്രത്യേക സാമ്പത്തിക മേഖല(സെസ്) നടപ്പാക്കിയാല് കേരളത്തില് കലാപമുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന്.
ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന് ബലികൊടുക്കേണ്ടിവന്നാല്പ്പോലും അവരെ അടിമകളാക്കാന് അനുവദിക്കില്ല. കഴിഞ്ഞ ഒന്നര നൂറ്റാണ്ട് കൊണ്ട് നേടിയെടുത്തതാണ് തൊഴിലാളി വര്ഗം ഇന്നനുഭവിക്കുന്ന അവകാശങ്ങള്.
പൊരുതി നേടിയ സര്വ അവകാശങ്ങളും ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങള് ദേശീയ തലത്തില്ത്തന്നെ നടന്നു കൊണ്ടിരിക്കുന്നു. സെസിന് പിന്നിലും ഇത്തരം ഗൂഡതന്ത്രങ്ങളുണ്ട്. ഇതാണ് തൊഴിലാളി വര്ഗം നേരിടുന്ന പ്രതിസന്ധി- വെളിയം ചൂണ്ടിക്കാട്ടി.
എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെളിയം. എഐടിയുസിയും സിഐടിയുവുമായി തമ്മില്ത്തല്ലിയ കാലമൊക്കെ പോയെന്നും വേര്പിരിഞ്ഞു നില്ക്കേണ്ട സാഹചര്യമൊന്നും ഇപ്പോള് നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരുസംഘടനകള്ക്കുംകൂടി ഒരു പേര് പോരേ. തൊഴിലാളിസംഘടന രണ്ടായതിന് ശേഷം നേതൃത്വത്തിലേയ്ക്ക് വന്നവരാണ് അപ്പുറത്ത് കൂടുതല്. അവര്ക്ക് അക്കാലത്തെക്കുറിച്ചൊന്നും അറിയില്ല- വെളിയം പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications