ചൈന ഇന്റര്‍നെറ്റ്‌ സന്ദേശങ്ങള്‍ ചോര്‍ത്തുന്നു
ഒട്ടാവ: ചൈനീസ് സര്ക്കാര് ഇന്റര്നെറ്റ് സന്ദേശങ്ങള് ചോര്ത്തുന്നുവെന്ന് ആരോപണം. ടോം ഓണ്ലൈന്, സ്ക്കൈപ്പ്എന്നീ കമ്പനികളുടെ സഹായത്തോടെ ചൈനീസ് സര്ക്കാര് സന്ദേശങ്ങള് നിയന്ത്രിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള്. ഒരു കൂട്ടം കനേഡിയന് ഗവേഷകരാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ചൈനീസ് വിരുദ്ധ വികാരം സൃഷ്ടിയ്ക്കുന്ന സന്ദേശങ്ങള് നിയന്ത്രിയ്ക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യം. ജനാധിപത്യം, തിബത്ത് എന്നീ വാക്കുകളടങ്ങിയ സന്ദേശങ്ങളാണ് പ്രധാനമായും തടയുന്നത്.
ഇതുവരെ ഇത്തരത്തില് ഒന്നരലക്ഷത്തോളം സന്ദേശങ്ങള് തടഞ്ഞിട്ടുണ്ടത്രേ. ഇത് കൂടാതെ നിരോധിയ്ക്കപ്പെട്ട ആത്മീയ ആശയങ്ങളുള്ക്കൊള്ളുന്ന സന്ദേശങ്ങളും അധികൃതര് നിരീക്ഷിയ്ക്കുന്നുണ്ട്.
ടൊറന്റോ സര്വകലാശാലയിലെ സിറ്റിസണ് ലാബാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സന്ദേശം അയക്കുന്നയാളുടെ യൂസര്നെയിം ഉപയോഗിച്ച് സന്ദേശം ലഭിച്ചവരുടെ വിവരങ്ങളും ശേഖരിയ്ക്കുന്നുണ്ട്.
ഏറെക്കാലം മുമ്പു തന്നെ അമേരിക്കയും ഈ രീതിയില് സന്ദേശങ്ങളുടെ പ്രവാഹത്തില് നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. തീവ്രവാദവും കമ്മ്യൂണിസവുമായി ബന്ധപ്പെട്ട വാക്കുകളാണ് അമേരിക്ക പ്രധാനമായും നീരിക്ഷിയ്ക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്.












Click it and Unblock the Notifications