കാമുകി സെക്‌സ്‌ നിഷേധിച്ചു; കാമുകന്‍ സ്വയം വെടിവച്ചു
ഫോര്ട് മ്യേര്സ്(ഫ്ളോറിഡ): ലൈംഗിക ബന്ധത്തിലേര്പ്പെടാന് കാമുകി വിസമ്മതിച്ചതിനെത്തുടര്ന്ന് 29കാരനായ കാമുകന് സ്വന്തം കൈയ്ക്ക് വെടിവച്ചു.
ഫ്ളോറിഡയ്ക്കടുത്ത പ്രമുഖ വാണിജ്യ കേന്ദ്രമായ ഫോര്ട് മ്യേര്സിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാവിലെ ബാറില് നിന്നും തിരിച്ച് വീട്ടിലെത്തിയപ്പോഴാണത്രേ ഇയാള് കാമുകിയോട് ലൈംഗികബന്ധത്തിലേര്പ്പെടാന് ആവശ്യപ്പെട്ടത്.
തനിയ്ക്ക് വയ്യെന്നും ഉറങ്ങണമെന്നും പറഞ്ഞ് കാമുകി ഈ ആവശ്യം നിരസിച്ചു. തന്റെ ആഗ്രഹത്തെ എതിര്ത്ത കാമുകിയുടെ നടപടി ഇയാളെ നിരാശനാക്കി. പിന്നീട് മുറിയില്ക്കിടന്നുറങ്ങുകയായിരുന്ന കാമുകി വെടിശബ്ദം കേട്ടുണരുകയായിരുന്നു.
തന്റെ മുറിയിലേയ്ക്ക് വന്ന ഇയാള് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാമുകി പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. വെടിയേറ്റ നിലയില് കണ്ടെത്തിയ കാമുകനെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലേയ്ക്ക് മാറ്റി.
ഭീഷണിപ്പെടുത്തുക, ഭീകരതസൃഷ്ടിക്കുക, ആള്ത്താമസമുള്ള വീട്ടില് ആയുധവുമായെത്തുക എന്നീ കുറ്റങ്ങള് ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.












Click it and Unblock the Notifications