വെളിയത്തിനെതിരെ രൂക്ഷ വിമര്‍ശനം
പാലക്കാട് : സെസ് സംബന്ധിച്ച് വെളിയം ഭാര്‍ഗവന്‍ നടത്തിയ പ്രസ്താവനാ മലക്കം മറിച്ചിലിനെതിരെ എഐടിയുസിയില്‍ രൂക്ഷ വിമര്‍ശനം.
സെസ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് കലാപമുണ്ടാകുമെന്ന് പ്രസ്താവന ഇരുപത്തിനാലു മണിക്കൂറിനുളളില്‍ വെളിയം പിന്‍വലിച്ചത് പാര്‍ട്ടിക്ക് വന്‍ നാണക്കേണ്ടുണ്ടാക്കിയെന്ന് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. ഈ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നാണ് എഐടിയുസി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നത്.
സെസ് നല്ലതു തന്നെയെന്ന നിലപാട് മാറ്റത്തിന് വെളിയം ഭാര്‍ഗവന്‍ വിശദീകരണം നല്‍കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എഐടിയുസി നേതാവ് സി ദിവാകരനെതിരെയും സമ്മേളനത്തില്‍ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. മൂന്നാറിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കെ പി രാജേന്ദ്രനെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. പ്രാദേശിക നേതാക്കളുടെ അഭിപ്രായത്തെ മന്ത്രി ലാഘവത്തോടെയാണ് സമീപിച്ചതെന്നായിരുന്നു വിമര്‍ശനം.












Click it and Unblock the Notifications