അസമില്‍ കലാപം പടരുന്നു; 30 പേര്‍ മരിച്ചു
ഗുവാഹത്തി: വടക്കന് അസമില് പ്രാദേശിക ഗോത്രവിഭാഗങ്ങളും ബംഗ്ലാദേശി കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്ഷം രൂക്ഷമാകുന്നു. വര്ഗീയ സംഘര്ഷത്തില് ഇതുവരെ 33 പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. നൂറ്റന്പതോളം പരുക്കേറ്റിട്ടുണ്ട്. ആയിരക്കണക്കിനാളുകള് ഭവനരഹിതരായി.
കലാപം പേടിച്ച് 220 ഗ്രാമങ്ങളില് നിന്നുള്ള 50000 പേര് നാടുവിട്ടതായി റിപ്പോര്ട്ടുണ്ട്. ഇവരില് പലരും ദുരിതാശ്വാസ ക്യാംപുകളില് അഭയം തേടിയിരിക്കുകയാണ്. പൊള്ളലേറ്റാണ് പലമരണങ്ങളും സംഭവിച്ചത്. ഇരുന്നൂറോളം വീടുകള് അഗ്നിക്കിരയായി. കലാപം അടിച്ചമര്ത്താന് സര്ക്കാര് വന് സന്നാഹങ്ങള് ഒരുക്കിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികള് നിയന്ത്രണത്തിലായിട്ടില്ല.
ബോഡോ ഗോത്രവര്ഗക്കാരും വര്ഷങ്ങള്ക്കു മുമ്പ് ഇവിടെയെത്തി സ്ഥിരതാമസമാക്കിയി മുസ്ലിം വിഭാഗങ്ങളും തമ്മിലുള്ള സംഘര്ഷം വെള്ളിയാഴ്ചയാണ് പൊട്ടിപ്പുറപ്പെട്ടത്. കന്നുകാലികളുടെ ഉടമസ്ഥതയെച്ചൊല്ലിയുണ്ടായ വഴക്ക് കലാപമായി മാറുകയായിരുന്നു.
ഉദല്ഗുഡി ജില്ലിയിലെ റവ്തയിലായിരുന്നു തുടക്കമെങ്കിലും അടുത്ത 20 ഗ്രാമങ്ങളിലേയ്ക്കും കലാപം വ്യാപിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളിലും പെട്ട ഗ്രാമീണര് അമ്പുവില്ലും തോക്കമെല്ലാം ആയുധമാക്കിയാണ് പോരാടുന്നത്.
മരിച്ച മുപ്പത് പേരില് എട്ടുപേര് പൊലീസ് വെടിവെയ്പിലാണ് കൊല്ലപ്പെട്ടത്. കലാപമേഖലയില് നിശാനിയമം പ്രഖ്യാപിച്ചിട്ടും ഫലമില്ലാത്തതിനെത്തുടര്ന്ന് അക്രമികളെ കണ്ടാലുടനെ വെടിവയ്ക്കാന് സര്ക്കാര് ഉത്തരവിട്ടിട്ടുണ്ട്.
കലാപം തുടക്കത്തില്ത്തന്നെ അടിച്ചൊതുക്കുന്നതില് പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടതായി മുഖ്യമന്ത്രി തരുണ് ഗൊഗോയ് കുറ്റപ്പെടുത്തി.
കലാപം നിര്ത്തിയില്ലെങ്കില് നാഷണല് ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്ഡുമായുണ്ടാക്കിയ വെടിനിര്ത്തല് കരാര് പിന്വലിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നല്കിയിട്ടുണ്ട്.












Click it and Unblock the Notifications