മന്ത്രിപുത്രന്റെ ഭാര്യക്ക്‌ മര്‍ദ്ദനം; പൊലീസുകാരന്‍ കുരുക്കില്‍
പട്ന: മന്ത്രിയുടെ മകന്റെ ഭാര്യയെ പൊലീസുകാരന് തല്ലി. ബീഹാര് പബ്ലിക് ഹെല്ത് എന്ജിനീയറിങ് ഡിപ്പാര്ട്മെന്റ് മന്ത്രി അശ്വിനി കുമാര് ചൗബെയുടെ മരുമകള് സുരഭിയെയാണ് പൊതുസ്ഥലത്ത് വച്ച് പൊലീസുകാരന് തല്ലിയത്.
ഞായറാഴ്ച പറ്റ്നയിലെ ഒരു ഷോപ്പിങ് മാളിന് മുന്നില് കാറില്നിന്ന് ഇറങ്ങി നില്ക്കുമ്പോഴാണത്രേ പൊലീസുകാരന് ആളുകള് നോക്കിനില്ക്കേ സുരഭിയെ തല്ലിയത്. വൈകീട്ട് ഭര്ത്താവിനൊപ്പം ഷോപ്പിങ് മാളിനുമുന്നിലെത്തിയ സുരഭി കാറില് നിന്നിറങ്ങി നില്ക്കുകയായിരുന്നു. ഭര്ത്താവ് കാര് പാര്ക്കുചെയ്യാനായി ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരന് സുരഭിയുടെ അടുത്തെത്തിയത്.
കാര് വഴിയില് നിന്നും മാറ്റണമെന്നും അതുവഴി മുഖ്യമന്ത്രിയുടെ കാറിന് കടന്നുപോകേണ്ടതുണ്ടെന്നും പറഞ്ഞ് ഇയാള് സുരഭിയുടെ കയ്യില് കടന്നുപിടിക്കുകയും തുടര്ന്ന് മുഖത്ത് അടിക്കുകയുമായിരുന്നുവത്രേ. സംഭവം കണ്ട് ആളുകള് ഓടിക്കൂടിയപ്പോഴേയ്ക്കും സംഗതി അത്ര സുരക്ഷിതമല്ലെന്ന് കണ്ട് പൊലീസുകാരന് സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്തു.
ഗാന്ധി മൈതാന് പൊലീസില മൊബൈല് പട്രോള് പാര്ട്ടിയാണ് കുറ്റക്കാരനായ പൊലീസുകാരനെ രക്ഷപ്പെടാന് സഹായിച്ചതെന്ന് ദൃക്സാക്ഷികള് പറയുന്നു.
നടുറോഡില് വച്ച് യാതൊരു പ്രകോപനവുമില്ലാതെ ഒരു സ്ത്രീയെ മര്ദ്ദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനം റോഡ് ഉപരോധിച്ചു. തുടര്ന്ന് സ്ഥലത്തെത്തിയ പൊലീസ് കുറ്റക്കാരനായ പൊലീസുകാരനെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടര്ന്നാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകേണ്ടതുണ്ടെന്ന് പറഞ്ഞാണ് പൊലീസുകാരന് അപമര്യാദയായി പെരുമാറിയതെങ്കിലും അതിന് ശേഷം ഒരു മണിക്കൂര് കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ വാഹനം അതുവഴി പോയിട്ടില്ലെന്നും സുരഭിയും ഭര്ത്താവും പരാതിപ്പെട്ടു.












Click it and Unblock the Notifications