പബില്‍ റെയ്‌ഡ്‌; മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു
മുംബൈ: ജൂഹൂ മേഖലയിലെ ഒരു പബില് നടന്ന റെയ്ഡില് വന്തോതില് മയക്കുമരുന്നുകള് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 240 പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
നിരോധിത ഗുളികകളും ഹെറോയിന്, കൊക്കെയിന് എന്നിവ ഉള്പ്പെടെയുള്ള മയക്കുമരുന്നുകളുമാണ് പിടിച്ചെടുത്തവയില് കൂടുതലുമുള്ളത്.
അറസ്റ്റിലായവരില് ഒരു ബോളിവുഡ് നടന്റെ മകനും 40 സ്ത്രീകളും രണ്ട് വദേശികളും ഉള്പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു സിനിമാ നിര്മ്മാതാവിന് ഓഹരിയുള്ള പബിലാണ് റെയ്ഡ് നടന്നത്.
പബിന് സമീപത്ത് നടത്തിയ തിരച്ചിലില് മയക്കുമരുന്നുവില്പ്പനക്കാരായ എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications