ബജ്‌റംഗദളിനെ നിരോധിക്കണം ന്യൂനപക്ഷ കമ്മീഷന്‍
ദില്ലി: കര്ണാടകത്തില് ക്രൈസ്തവര്ക്കും പള്ളികള്ക്കും നേരെയുണ്ടായ ആക്രമങ്ങളിലെ പങ്ക് കണക്കിലെടുത്ത് ബജ്റംഗദളിനെ നിരോധിയ്ക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് ശുപാര്ശ ചെയ്തു.
സാമുദായിക സൗഹാര്ദ്ദത്തിന് ഭീഷണിയുയര്ത്തുന്ന സംഘടകളുടെ പ്രവര്ത്തനം സംസ്ഥാന സര്ക്കാര് നിരീക്ഷിയ്ക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് സമര്പ്പിച്ച റിപ്പോര്ട്ടില് കമ്മീഷന് ആവശ്യപ്പെട്ടു.
എന്തുവില കൊടുത്തും മതസൗഹാര്ദ്ദം നിലനിര്ത്താന് ശ്രമിയ്ക്കണം. ആവശ്യമെങ്കില് ഇത്തരം സംഘടനകളെ നിയന്ത്രിയ്ക്കുകയോ നിരോധിയ്ക്കുകയോ വേണമെന്നും റിപ്പോര്ട്ടിലുണ്ട്.
സെപ്റ്റബര് 16 മുതല് 18 വരെ വര്ഗീയ സംഘര്ഷമുണ്ടായ മാംഗ്ലൂര്, ബാംഗ്ലൂര്, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങള് സന്ദര്ശിച്ച ശേഷം ഷാഫി ഖുറേഷിയുടെ നേതൃത്വത്തിലുള്ള കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിച്ചത്.
കര്ണാടകയിലെ ആക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവര് ഭൂരിപക്ഷം പേരും ബജ്റംഗദള് പ്രവര്ത്തകരാണെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications