ഒടുവില്‍ തീവണ്ടിക്കും വഴി പിഴച്ചു!!
ലഖ്നൊ: കാറിനും ബസിനും എന്തിന് മന്ത്രിമാര്ക്ക് അകമ്പടിയായി പോകുന്ന പോലീസ് സംഘത്തിന് വരെ വഴി തെറ്റായതായി നമുക്കറിയാം.
എന്നാല് ഇത്തവണ വഴി തെറ്റിയത് സാക്ഷാല് തീവണ്ടിയ്ക്ക് തന്നെയായിരുന്നു. ദില്ലിയില് നിന്നും ബീഹാറിലെ ദര്ബാങ്കയിലേക്ക് പുറപ്പെട്ട പൂജ സ്പെഷ്യല് തീവണ്ടിയാണ് റൂട്ട് മാറി ഉത്തര്പ്രദേശിലെ അലഹബാദിലേക്ക് വെച്ചടിച്ചത്.
ബീഹാറിലേക്കുള്ള യാത്രാമധ്യേ കാണ്പൂരില്വച്ചാണ് തീവണ്ടിയ്ക്ക് വഴി പിഴച്ചത്. കാണ്പൂര് സ്റ്റേഷനില് നിന്നും തീവണ്ടി അലഹബാദിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞു പോകുകയായിരുന്നു.
വഴി തെറ്റിയെന്ന് മനസ്സിലാക്കിയ യാത്രക്കാര് അപായചങ്ങല വലിച്ച് വണ്ടി നിര്ത്തിച്ചപ്പോഴേക്കും 15 കിലോമീറ്ററോളം തീവണ്ടി വഴി തെറ്റി പോയിരുന്നു.
യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില് തീവണ്ടി കാണ്പൂരിലേക്ക് തിരിച്ചു കൊണ്ടു വന്ന് ബീഹാറിലേക്ക് തിരിച്ചുവിട്ടു. വഴി തെറ്റലും മറ്റും മൂലം മൂന്ന് മണിക്കൂറോളം വൈകിയാണ് തീവണ്ടി ധര്ബാങ്കയിലെത്തിയത്.
സംഭവത്തെക്കുറിച്ച് റെയില്വെയിലെ മുതിര്ന്ന ഉദ്യോഗസ്ഥര് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications