പീഡപ്പിച്ചയാളുകളെ തിരിച്ചറിയാമെന്ന്‌ ഒറീസയിലെ കന്യാസ്‌ത്രീ
ഭുവനേശ്വര്: തന്നെ പീഡിപ്പിച്ചവരെ തിരിച്ചറിയാമെന്ന് ഒറീസയിലെ കാണ്ഡമാലില് പീഡനത്തിനിരയായ കന്യാസ്ത്രീ വെളിപ്പെടുത്തി.
മാരകായുധങ്ങളുമായെത്തിയ അമ്പതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയെതെന്നും അവര് അറിയിച്ചു.
അക്രമം ഭയന്ന് വീടിനുള്ളില് ഒളിച്ചിരിയ്ക്കുകയായിരുന്ന തന്നെ അക്രമികള് വലിച്ചിഴച്ച് പൊതുനിരത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസിനോട് സഹായമഭ്യര്ഥിച്ചെങ്കിലും അവര് തിരിഞ്ഞു നോക്കിയല്ല. തനിയ്ക്ക് മാത്രം നീതി ലഭിച്ചാല് പോര മറ്റുള്ളവര്ക്കും അത് ലഭിയ്ക്കണമെന്നതിനാലാണ് ഞാന് ഇക്കാര്യങ്ങള് തുറന്നു പറയുന്നതെന്നും കന്യാസ്ത്രീ വ്യക്തമാക്കി.
സംഭവത്തെതുടര്ന്ന് അജ്ഞാത കേന്ദ്രത്തില് കഴിയുന്ന കന്യാസ്ത്രീ ഒരു ടെലിവിഷന് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications