സതി അനുഷ്‌ഠിക്കാനുള്ള ശ്രമം പൊലീസ്‌ തടഞ്ഞു
ലഖ്നൊ: ഭര്ത്താവിന്റെ ചിതയില്ച്ചാടി സതിയനുഷ്ഠിക്കാനുള്ള സ്ത്രീയുടെ ശ്രമം പൊലീസ് തടഞ്ഞു. ഉത്തര്പ്രദേശിലെ ഹമീര്പുര് ജില്ലയിലെ ജരാഖറില് ഞായറാഴ്ചയാണ് സംഭവം നടന്നത്.
അമ്പത്തൊന്പതുകാരിയായ വിദ്യാദേവിയാണ് ഭര്ത്താവ് ദീന് ദയാല് ലോധി(60)യുടെ ചിതയില്ച്ചാടി സതിയനുഷ്ഠിക്കാന് ശ്രമിച്ചത്. ദീര്ഘനാളായി കിടപ്പിലായിരുന്നു ലോധി ശനിയാഴ്ചയാണ് മരിച്ചത്.
ഞായറാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം ചിതയില്വച്ച് തീകൊളിത്തിയപ്പോഴാണ് അതില്ച്ചാടി മരിക്കാന് വിദ്യാദേവി മുതിര്ന്നത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര് ഇവരെ തടയുകയായിരുന്നു.
ഭാരത സര്ക്കാര് സതി നിയമം മൂലം നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഈ ദുരാചാരം പിന്തുടരുന്ന സമുദായക്കാര് വടക്കേ ഇന്ത്യയിലുണ്ടെന്നാണ് വിവിധ സ്ഥലങ്ങളില് നിന്നായി വരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
ചില സ്ത്രീകള് സ്വയം സതി അനുഷ്ഠിക്കാനൊരുങ്ങുന്നുണ്ടെങ്കില് ചിലയിടങ്ങളില് ഭര്ത്താവിന്റെ ബന്ധുക്കളും മറ്റും ചേര്ന്ന് കത്തുന്ന ചിതയിലേയ്ക്ക് സ്ത്രീകളെ എടുത്തെറിഞ്ഞ് കൊലപ്പെടുത്തുന്ന സംഭവങ്ങളും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications