കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുന്നു: വിഎസ്‌
തിരുവനന്തപുരം: കേരളത്തോടുള്ള അവഗണന കേന്ദ്ര സര്ക്കാര് തുടരുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. തിരുവനന്തപുരത്ത് സംസ്ഥാനത്തെ എംപിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപിച്ച പദ്ധതികള്പോലും നടപ്പാക്കാനവുന്നില്ല. കുട്ടനാട്, ഇടുക്കി പാക്കേജുകള്ക്ക് ഇതുവരെ അന്തിമ അനുമതി നല്കിയിട്ടില്ല. ബിപിഎല് അരി, വൈദ്യുതി വിഹിതം എന്നിവ കേന്ദ്രം വെട്ടിക്കുറച്ചു-അദ്ദേഹം ചൂണ്ടിക്കാട്ടി.
മെട്രോ റയില്വേയ്ക്ക് പ്ലാനിങ് കമ്മീഷന് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുവദിച്ച കടാശ്വാസ പദ്ധതി ഇനിയും ലഭിക്കാത്തതിനാല് കേരളത്തിലെ സഹകരണബാങ്കുകള് പ്രതിസന്ധിയിലാണെന്നും വിഎസ് അറിയിച്ചു. ഒക്ടോബര് 17ന് പാര്ലമെന്റ് സമ്മേളനം ചേരുന്നതിന് മുന്നോടിയായാണ് എംപിമാരുടെ യോഗം ചേര്ന്നിരിക്കുന്നത്.
സംസ്ഥാനത്തോട് കേന്ദ്രം പുലര്ത്തുന്ന അവഗണനയില് പ്രതിഷേധിച്ച് ഒക്ടോബര് 17ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില് പാര്ലമെന്റിന് മുമ്പില് പ്രക്ഷോഭം സംഘടിപ്പിയ്ക്കാന് ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications