Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിന്റെ ആനയ്‌ക്ക്‌ ഗജരാജപ്പട്ടം

Gajaraja title on Jayaram Kannanചേര്‍പ്പ്‌(തൃശൂര്‍): നടന്‍ ജയറാമിന്റെ ആന കണ്ണന്‌ ആനപ്രേമികള്‍ ഗജരാജപ്പട്ടം നല്‍കി. തൃശൂര്‍ കോടന്നൂര്‍ ശാസ്‌താ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ കണ്ണന്‌ പട്ടം സമ്മാനിച്ചു.

സിനിമാതാരങ്ങളും രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം വന്‍ജനാവലി ചടങ്ങിന്‌ സാക്ഷികളായി. കോടന്നൂര്‍ സെന്ററില്‍ നിന്നും നാല്‌ ആനകളുടെ അകമ്പടി, പഞ്ചവാദ്യം, താലപ്പൊലി എന്നിവയോടെയാണ്‌ കണ്ണനെ ശാസ്‌ത്രാ ക്ഷേത്രമുറ്റത്തേയ്‌ക്ക്‌ ആനയിച്ചത്‌.

കേരള എലിഫന്റ്‌ ഓണേഴ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റും നടനുമായ കെബി ഗണേശ്‌ കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജയാറാം, ഭാര്യ പാര്‍വ്വതി, മക്കള്‍ കാളിദാസന്‍, മാളവിക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആനകളെ സംരക്ഷിക്കാന്‍ സംസ്ഥാനത്ത്‌ എലിഫന്റ്‌ ഓര്‍ഫനേജ്‌ ആരംഭിക്കുമെന്ന്‌ ചടങ്ങില്‍ സംസാരിക്കവേ കോടിയേരി അറിയിച്ചു. ഇതിനായി നെയ്യാര്‍ ഡാമിന്‌ സമീപം നൂറ്‌ ഏക്കര്‍ സ്ഥലം ലഭ്യമാക്കും. ബജറ്റില്‍ ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌. സഞ്ചാരികളെ ആകര്‍ഷിക്കുന്ന മൃഗമെന്ന നിലയില്‍ ആന സങ്കേതം വികസിപ്പിക്കുക ടൂറിസം വകുപ്പിന്റെ പ്രധാന ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+