Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൗസ് സര്ജന്മാരുടെ സമരം: രോഗികള് വലയുന്നു

തിരുവനന്തപുരം: ഒരു വര്‍ഷം ഗ്രാമീണ മേഖലയില്‍ നിര്‍ബന്ധിത സേവനമനുഷ്‌ഠിയ്‌ക്കണമെന്ന വ്യവസ്ഥയ്‌ക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സൂചനാ പണിമുടക്ക്‌ തുടങ്ങി.

സംസ്ഥാനത്തെ അഞ്ച്‌ മെഡിക്കല്‍ കോളെജുകളിലെ ഹൗസ്‌ സര്‍ജന്‍മാരും പി.ജി വിദ്യാര്‍ഥികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. സ്റ്റൈപ്പന്റ്‌ തുക വര്‍ദ്ധിപ്പിയ്‌ക്കുക, ബോണ്ട്‌ വ്യവസ്ഥ പൂര്‍ണമായും പിന്‍വലിയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിച്ചിട്ടുണ്ട്‌.

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുമായി ചര്‍ച്ച നടത്തുന്നുണ്ട്‌. ഇത്‌ പരാജയപ്പെട്ടാല്‍ അനിശ്ചിതകാലം സമരം ആരംഭിയ്‌ക്കുമെന്ന്‌ സംയുക്ത സമര സമിതി അറിയിച്ചു.

സമരം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌.

സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ ആദ്യ മൂന്ന്‌ വര്‍ഷം ഗ്രാമീണ മേഖലയില്‍ നിര്‍ബന്ധിത സേവനം അനുഷ്‌ഠിയ്‌ക്കണമെന്നാണ്‌ വ്യവസ്ഥ.

ഇത്‌ നിലനില്‌ക്കുന്നത്‌ മൂലം പി.ജി എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ കഴിയില്ലെന്നാണ്‌ ഇവരുടെ പരാതി. സര്‍ക്കാര്‍ സീറ്റില്‍ പഠിയ്‌ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ നിബന്ധന ബാധകമുള്ളത്.

എംബിബിഎസ്‌, പിജി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളില്‍ പ്രവേശനം നേടുന്നവര്‍ യഥാക്രമം 10 ലക്ഷം, 15 ലക്ഷം, 25 ലക്ഷം രൂപയുടെ ബോണ്ടുകള്‍ നല്‌കണം. ബോണ്ട്‌ നല്‌കിയാല്‍ മാത്രമേ കോളെജുകളില്‍ പ്രവേശനം അനുവദിയ്‌ക്കൂ.

മാനേജ്‌മെന്റ്‌ സീറ്റില്‍ പഠിയ്‌ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ ബോണ്ട്‌ വ്യവസ്ഥ ഇല്ലെന്നും ഇവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+