കൊല്ലം സീറ്റ് തിരികെ വേണം: ആര്‍എസ്പി
കൊല്ലം: കൊല്ലം പാര്ലമെന്റ് സീറ്റ് തിരികെ വേണമെന്ന് ആര്എസ്പി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈയാവശ്യം ഉന്നയിച്ചിട്ടുള്ളത്. മുന്നണിയിലെ എല്ലാ ഘടകകക്ഷികള്ക്കും മത്സരിയ്ക്കാന് അവസരം നല്കണമെന്നും പാര്ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
1999 ലാണ് സിപിഎം കൊല്ലം ലോക്സഭ സീറ്റ് ആര്എസ്പിയില് നിന്നും ഏറ്റെടുക്കുന്നത്. സിപിഎം സീറ്റ് പിടിച്ചെടുക്കുന്ന കാലത്ത് ആര്എസ്പിയ്ക്കിവിടെ 75,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
ദേശീയതലത്തില് കോണ്ഗ്രസിനെ അകറ്റി നിര്ത്തുന്നതിനായി പരമാവധി സീറ്റുകളില് ഇടത് മുന്നണിയ്ക്ക് വിജയിക്കേണ്ടതുണ്ട്. ഇതിനായി ഇത്തരം നീക്കുപോക്കുകള് ആവശ്യമാണ്.
മുന്നണിയിലെ എല്ലാ ഘടകകക്ഷികള്ക്കും തെരഞ്ഞെടുപ്പില് മത്സരിയ്ക്കാനുള്ള സാഹചര്യമൊരുക്കുന്ന തരത്തിലായിരിക്കണം ഇടത് മുന്നണിയിലെ സീറ്റ് വിഭജനവുമെന്നാണ് ആര്എസ്പി ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications