വെളിയത്തിനെതിരെ കാനം രാജേന്ദ്രന്‍
തിരുവനന്തപുരം : സെസ് പ്രശ്നത്തില്‍ വേഷം മാറുന്നതു പോലെ നിലപാടു മാറ്റാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് എഐടിയുസി നേതാവ് കാനം രാജേന്ദ്രന്‍. സിപിഐ നേതാക്കളുടെ പ്രസ്താവനകളെ അടിസ്ഥാനമാക്കി എഐടിയുസിക്ക് നയം മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പ്രശ്നത്തില്‍ വെളിയം ഭാര്‍ഗവന്റെ മലക്കം മറിച്ചില്‍ സിപിഐയെ അടിമുടി ഉലച്ചിരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ വ്യംഗ്യമായെങ്കിലും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസ്താവനയുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. വെളിയത്തിനുളള മറുപടിയാണ് കാനം രാജേന്ദ്രന്റെ പ്രസ്താവന.
സെസ് അനുവദിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ എഐടിയുസി ധര്‍ണ സംഘടിപ്പിക്കും. മറ്റു സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സംഘടനയുടെ തീരുമാനം. സെസിനെതിരെ എഐടിയുസി നടത്തുന്ന സമരത്തില്‍ സിപിഐയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു.












Click it and Unblock the Notifications