പൊണ്ണത്തടിയന്‍ യുറൈബ്‌ വിവാഹത്തിനൊരുങ്ങുന്നു
മോണ്ടെറൈ(മെക്സിക്കോ): പൊണ്ണത്തടികൊണ്ട് ഗിന്നസ് ബുക്കില് ഇടം നേടിയ മാനുവല് യുറൈബ് വിവാഹത്തിനൊരുങ്ങുന്നു. കാമുകി ക്ലാഡിയ സോളിസിനെയാണ് നാല്പ്പത്തിമൂന്നുകാരനായ യുറൈബ് വിവാഹംചെയ്യുന്നത്.
ഒക്ടോബര് 26നാണ് വിവാഹം നടക്കുക. പക്ഷേ എവിടെവച്ചാണ് വിവാഹം നടത്തേണ്ടതെന്ന കാര്യത്തില് ഇനിയും തീരുമാനമായിട്ടില്ല. നാലുവര്ഷം മുമ്പ് കണ്ടുമുട്ടിയ ഇവരുടെ വിവാഹം രണ്ടുവര്ഷം മുമ്പ് തീരുമാനിച്ചിരുന്നു. ക്ലാഡിയയുടെ രണ്ടാം വിവാഹമാണിത്.
പല അന്താരാഷ്ട്ര മാസികകളും ചാനലുകളും വിവാഹം സ്പോണ്സര് ചെയ്യാന് തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. പൊണ്ണത്തടികാരണം അധികം അനങ്ങാന് പോലും കഴിയാത്ത ഇദ്ദേഹം പ്രത്യേകം തയ്യാറാക്കിയ കിടക്കയില്ത്തന്നെ കഴിയുകയാണ് പതിവ്.
590 കിലോഗ്രാം ഭാരവുമായി 2007ലാണ് യുറൈബ് ഗിന്നസ് ബുക്കില് ഇടം നേടിയത്. വിവാഹത്തിനൊരുങ്ങുന്നതിന്റെ ഭാഗമായി ഇദ്ദേഹം ഇപ്പോള് 230 കിലോ കുറച്ചിട്ടുണ്ട്. വിവാഹക്കാര്യം യുറൈബ് നേരിട്ടുതന്നെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
ആത്മഹത്യയുടെ വക്കില് കഴിഞ്ഞിരുന്ന ഒരു മനുഷ്യന്റെ ജീവിതത്തില് ദൈവം അത്ഭുതങ്ങള് കാണിച്ചിരിക്കുന്നു. ഇന്ന് സ്നേഹമെന്തെന്ന് ഞാന് അറിയുന്നു- വിവാഹത്തെക്കുറിച്ച് യുറൈബ് പറയുന്നതിങ്ങനെയാണ്.












Click it and Unblock the Notifications