നാനോ ഗുജറാത്തിന് സ്വന്തം
അഹമ്മദാബാദ്: പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പശ്ചിമ ബംഗാളിന് നഷ്ടമായ ടാറ്റ മോട്ടോഴ്സിന്റെ നാനോ കാറിന്റെ ഫാക്ടറി ഗുജറാത്തില്‍ സ്ഥാപിയ്ക്കാന്‍ ധാരണയായി.
ടാറ്റ മേധാവി രത്തന്‍ ടാറ്റയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടതിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് നാനോ ഗുജറാത്തിന് സ്വന്തമായ കാര്യം പ്രഖ്യാപിച്ചത്.
ഫാക്ടറിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 ഏക്കര്‍ ഭൂമിയാണ് ഗുജറാത്ത് സര്‍ക്കാര്‍ ടാറ്റയ്ക്ക് കൈമാറിയിരിക്കുന്നത്.
തൊഴില്‍ തര്‍ക്കങ്ങളോ മറ്റു പ്രശ്നങ്ങളോ ഇവിടെയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡി ടാറ്റ ചെയര്മാന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
06.23 PM
നാനോ ഫാക്ടറിയ്ക്ക് ഗുജറാത്തില്‍ ഭൂമിയനുവദിച്ചു
അഹമ്മദാബാദ്: ടാറ്റ മോട്ടോഴ്സിന്റെ നാനോ ഫാക്ടറി സ്ഥാപിയ്ക്കുന്നതിനായി 1000 ഏക്കര്‍ ഭൂമി അനുവദിയ്ക്കാന്‍ ഗുജറാത്ത് ക്യാബിനറ്റ് തീരുമാനിച്ചു.
ചെറുകാര്‍ ഫാക്ടറി ഗുജറാത്തില്‍ ആരംഭിയ്ക്കുന്നമെന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ടാറ്റ തലവന്‍ രത്തന്‍ ടാറ്റയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും സംയുക്തമായി ചൊവ്വാഴ്ച തന്നെ നടത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ബംഗാളിന്റെ നഷ്ടം ഗുജറാത്തിന് നേട്ടമായി മാറും.
അഹമ്മദാബാദിന് 25 കിലോമീറ്റര്‍ അകലെ സാനന്ദില്‍ സ്ഥിതി ചെയ്യുന്ന ആനന്ദ് കാര്‍ഷിക സര്‍വകലാശാലയുടെ അധീനതയിലുള്ള പ്രദേശമാണ് ഫാക്ടറിയ്ക്ക് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. സിംഗൂരില്‍ നാനോ ഫാക്ടറിയ്ക്കെതിരെയുള്ള പ്രക്ഷോഭം ആരംഭിച്ച കാലത്തു തന്നെ ഈ പ്രദേശം സര്‍ക്കാര്‍ നോട്ടമിട്ടിരുന്നു.
നാനോ കാര്‍ ഫാക്ടറിയ്ക്കായി മത്സരച്ച കര്‍ണാടകയും ആന്ധ്രയുമടക്കമുള്ള വന്‍കിട സംസ്ഥാനങ്ങളെ പിന്നിലാക്കി ഫാക്ടറി ഗുജറാത്തിലേക്ക് കൊണ്ടു വന്നാല്‍ മുഖ്യമന്ത്രി പദവിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോഡിയ്ക്ക് അഭിമാനിയ്ക്കാവുന്ന നേട്ടമായിരിക്കുമത്.
കലാപങ്ങളിലൂടെ കളങ്കമേറ്റെങ്കിലും സംസ്ഥാനം വ്യവസായവത്കരണ പാതയിലൂടെ മുന്നേറുന്നത് നേരത്തെ തന്നെ മോഡിയുടെ യശസ്സുയര്‍ത്തിയിരുന്നു.
നാനോ പദ്ധതി കൂടി ഗുജറാത്തിലേക്കെത്തിയാല് മോഡിയ്ക്കത് ഏറെ രാഷ്ട്രീയ മൈലേജ് നല്‍കുമെന്ന കാര്യമുറപ്പാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications